സ്വർണ്ണക്കടത്ത്; രന്യ റാവുവിന് ജാമ്യം ലഭിച്ചു; ഇപ്പോൾ പുറത്തിറങ്ങാൻ സാധ്യതയില്ല

ബെംഗളൂരു : ദുബായിൽനിന്ന് സ്വർണം കടത്തിക്കൊണ്ടുവന്നതിന് അറസ്റ്റിലായ കന്നഡനടിക്ക് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതിയായ തരുൺ കൊണ്ടരു രാജുവിനും ജാമ്യംലഭിച്ചു.

രണ്ടുലക്ഷം രൂപവീതം കെട്ടിവെക്കണമെന്ന ഉപാധിയിലാണ് ജാമ്യം. കേസിന്റെ വിചാരണയ്ക്ക് ദിവസവും കോടതിയിൽ ഹാജരാകണം സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണവുമായി സഹകരിക്കണം.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

എന്നാൽ, കൊഫെപോസ (കൺസർവേഷൻ ഓഫ് ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്ടിവിറ്റീസ്) നിയമം ഇവർക്കെതിരേ ചുമത്തിയതുമൂലം നടിക്കും കൂട്ടാളിക്കും ജയിലിൽനിന്ന് പുറത്തിറങ്ങാൻ എളുപ്പത്തിൽ കഴിയില്ല.

ഈ നിയമം ചുമത്തിയാൽ ജാമ്യംനൽകാതെ ഒരുവർഷത്തോളം തടങ്കലിൽ വെക്കാനാകും. കൊഫെപോസ ചുമത്തിയതിനെ ചോദ്യംചെയ്ത് നടിയുടെ അമ്മ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയും സംഗീതയും ഒന്നിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts