ഇന്ത്യൻ സിനിമയുടെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് 65 -ാം ജന്മദിനം

മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഓരോ ചിത്രം ഇറങ്ങിയപ്പോഴും ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലുമുള്ള ലാൽ മാജിക്കിനായി പ്രേക്ഷകർ കാത്തിരുന്നു.

തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽവിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം,വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാംഗോപാൽ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ.

2025 ആദ്യ മൂന്ന് മാസം മലയാള സിനിമയ്ക്ക് വേണ്ട രീതിയിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് മോഹൻലാൽ എന്ന നടന്റെ റീ- എൻട്രിയാണ് സിനിമ ആരാധകർ കണ്ടത്. അദ്ദേഹം സടകുടഞ്ഞെഴുന്നേറ്റു എന്ന് പറഞ്ഞാലും തെറ്റു പറയാനാകില്ല. പരാജയ ചിത്രങ്ങളുടെ പേരിൽ ഇതിനിടെ അത്രയേറെ വിമർശനങ്ങളാണ് താരം ഫാൻസിൽ നിന്നും സിനിമ പ്രേമികൾക്കിടയിൽ നിന്നുമൊക്കെ ഏറ്റുവാങ്ങിയത്.

  നടന്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 46-ാം വിവാഹ വാര്‍ഷികം; ആശംസയുമായി ദുല്‍ഖര്‍

മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ബ്ലോക്ക്ബസ്റ്റർ വർഷമാണ് കടന്നുപോകുന്നത്, സമീപകാല ട്രെൻഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകൾ വമ്പൻ വിജയങ്ങൾ നേടി മുന്നേറി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പണം വാരി ചിത്രമായി.

265 കോടി രൂപ ആഗോള കളക്ഷനും 325 കോടി രൂപ ആഗോള ബിസിനസിൽ എമ്പുരാൻ സ്വന്തമാക്കി. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.

  ഇതെന്ത് വാടക ; നഗരത്തിൽ 3 മുറികളുള്ള ഫ്‌ളാറ്റിന്റെ വാടക 2.5 ലക്ഷം രൂപ !പോസ്റ്റ്‌ വൈറൽ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ബോക്സോഫിസിൽ വമ്പൻ വിജയമാണ് കൊയ്തത്. 200 കോടി കടന്ന അഞ്ച് ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ‘തുടരും’. മിന്നുന്ന പ്രകടനമാണ് തുടരും എന്ന സിനിമയിൽ മോഹൻലാൽ കാഴ്ചവെച്ചത്.

ഹൃദയപൂർവ്വം, വൃഷഭ, ദൃശ്യം3,റമ്പാൻ, കണ്ണപ്പ എന്നിവയാണ് ഈ വർഷത്തെ വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ഈ സിനിമകളെല്ലാം മോഹൻലാലിനെ ദക്ഷിണേന്ത്യൻ സിനിമകളിലെ അമരത്ത് നിലനിർത്തുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. 

ദേശീയ പുരസ്‌കാരങ്ങൾ,സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ. സിനിമയിൽ തലമുറകൾ മാറിമാറി വരുമ്പോഴും ലാൽ തൻറെ യാത്ര തുടരുകയാണ്. മലയാളികളുടെ ആഘോഷമായി മോഹൻലാൽ ഇന്നും യാത്ര തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡോക്ടറെ പരസ്യമായി ശകാരിച്ച സംഭവം; വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us