ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. മെന്‍ലോ പാര്‍ക്കിലുള്ള ഫെയ്‌സ്ബുക്ക് ആസ്ഥാനത്താണ് ബോംബ് ഭീഷണി.

ആസ്ഥാനത്തെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും പരിശോധന നടത്താനായി ബോംബ് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മെന്‍ലോ പാര്‍ക്ക് പൊലീസ് അറിയിച്ചു.

എന്നാല്‍ മെന്‍ലോ പാര്‍ക്കിലെ ഏത് ഫെയ്‌സ്ബുക്ക് കെട്ടിടമാണ് ഒഴിപ്പിച്ചതെന്നോ എവിടെ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചതെന്നോ എന്നുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

സിലിക്കണ്‍ വാലിയില്‍ സുരക്ഷാ ഭീഷണി നേരിട്ട മറ്റൊരു സ്ഥാപനം യുട്യൂബ് ആയിരുന്നു. മെയിലാണ് ഒരു സത്രീ യുട്യൂബ് ആസ്ഥാനത്തേക്ക് വെടിയുതിര്‍ത്തത്. മൂന്ന് പേരെ വെടിയുതിര്‍ത്ത് പരിക്കേല്‍പിച്ച ശേഷം ഇവര്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts