വിദ്യാർത്ഥിനി ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കഴിഞ്ഞദിവസം (11-07-2025) സ്കൂൾ വിദ്യാർഥിനി ബസ്സിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ വാഹനം നീങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥിനിക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ വാഴയിൽ എന്ന പ്രൈവറ്റ് ബസ് ഡ്രൈവർ പൊൻകുന്നം എലിക്കുളം പല്ലാട്ട് വീട്ടിൽ ചന്ദ്രൻ മകൻ അർജുൻ പി ചന്ദ്രൻ(30 വയസ്സ്)നെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

അന്നേദിവസം വൈകുന്നേരം 4.15 മണിയോടെ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും പാലാ ഭാഗത്തേക്ക് പോയ വാഴയിൽ പ്രൈവറ്റ് ബസ് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം ബസ്റ്റോപ്പ് ഭാഗത്ത് നിർത്തി 11 വയസ്സുള്ള വിദ്യാർഥിനി ബസ്സിൽ നിന്നും ഇറങ്ങുന്നതിനു മുമ്പായി ബസ് അശ്രദ്ധമായി മുന്നോട്ട് എടുത്തതിനാൽ വിദ്യാർഥിനി ബസ്സിന്റെ ഫുട്ബോഡിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രം ബസ്സിനടിയിൽ പെടാതെ രക്ഷപ്പെട്ട കുട്ടിക്ക് ഈ വീഴ്ചയിൽ വലത് കാലിനും കൈക്കുഴയ്ക്കും കൈവിരലുകൾക്കും പരിക്കേൽക്കുകയായിരുന്നു.

  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

ഈ സംഭവത്തിൽ അന്വേഷണം നടത്തിയ കാഞ്ഞിരപ്പള്ളി പോലീസ് ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും, അപകടമുണ്ടായാൽ ഒരു വാഹനത്തിന്റെ ഡ്രൈവർ എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ വാഹനം ഓടിച്ചു പോയി എന്ന ഗുരുതരമായ കുറ്റത്തിനും കേസെടുത്തിട്ടുള്ളതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us