ട്രിനിറ്റി സ്റ്റേഷന് സമീപം പാലത്തിൽ കോൺക്രീറ്റ് പാളി അടർന്നു മാറി;പർപ്പിൾ ലൈനിൽ നമ്മമെട്രോ സർവീസുകൾ നിർത്തിവച്ചു;തേനീച്ചക്കൂട് ആണ് കാരണമെന്ന് ബിഎംആർസിഎല്ലിന്റെ ഔദ്യോഗിക വിശദീകരണം;എന്തിന് വേഗത കുറച്ചോടുന്നു എന്ന് യാത്രക്കാർ.

ബെംഗളൂരു : ഇന്നു രാവിലെ എട്ടു മണി മുതൽ 9 മണി വരെ പർപ്പിൾ ലൈനിൽ നമ്മ മെട്രോ സർവ്വീസുകൾ നിർത്തിവച്ചിരുന്നു, അതിന് ശേഷവും മെട്രോ സർവ്വീസുകൾ നടത്തിയിരുന്നത് ഓരോ 15 ന് മിനിറ്റ് ഇടവിട്ട് ആയിരുന്നു. സാധാരണ 6 മിനിറ്റ് ഇടവിട്ട് സർവ്വീസുകൾ ഉണ്ടാകുന്നിടത്താണ് ഈ വൈകൽ. മൈസൂർ റോഡ് സ്റ്റേഷനിൽ നിന്നുള്ള ട്രൈയിനുകൾ രാവിലെ എംജി റോഡ് വരെ മാത്രമാണ് സർവീസ് നടത്തിയിരുന്നത്, അതേ പോലെ ബയപ്പനഹള്ളിയിൽ നിന്ന് ട്രിനിറ്റി വരേയും. സ്ഥിരം മെട്രോ യെ ആശ്രയിച്ച് ഓഫീസിലും ക്ലാസുകളിലും പോകുന്ന…

Read More

ആരാണ് പപ്പു? ഇനി ഞങ്ങള്‍ക്കൊന്ന് പറഞ്ഞു തരാമോ? പ്രധാനമന്ത്രിയോട് ശത്രുഘന്‍ സിന്‍ഹ

ന്യൂഡല്‍ഹി: 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന, ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പാണ് കടന്നുപോയത്. കുതിച്ചുനീങ്ങിയവര്‍ കിതച്ചു വീഴുന്നതും തളര്‍ന്നു വീണവര്‍ ഉണര്‍ന്നെണീക്കുന്നതുമായ കാഴ്ച രാജ്യം കണ്ടു. വിജയിച്ചവര്‍ മുന്നോട്ടുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പരാജിതര്‍ കാരണം വിലയിരുത്തുകയാണ്. അതേസമയം, 5 സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചും ബിജെപി എം.പിയും വിമതനുമായ ശത്രുഘന്‍ സിന്‍ഹയും രംഗത്തെത്തി. ആരാണ് പപ്പു എന്ന് ഇനി ഒന്നു പറഞ്ഞു തരാമോ എന്നായിരുന്നു മോദിയോടുള്ള…

Read More

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തുക!!

ദുബായ്: തണുപ്പ് തുടങ്ങി സ്കൂളുകള്‍ക്ക് അവധി തുടങ്ങാന്‍ പോകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. അതുകൊണ്ട് യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിപ്പ് നല്‍കി. ഈ വാരാന്ത്യത്തില്‍ ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരെത്തുമാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് പരിഗണിച്ച് മൂന്ന് മണിക്കൂര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് എമിറേറ്റ്സിന്‍റെ അറിയിപ്പ്. ഡിസംബര്‍ 14 വെള്ളിയാഴ്ചയായിരിക്കും ഏറ്റവുമധികം തിരക്ക്. 30,000ല്‍ അധികം പേരാണ് അന്ന് യാത്ര ചെയ്യുന്നത്. അടുത്ത വെള്ളി, ശനി ദിവസങ്ങളിലും അതായത് ഡിസംബര്‍ 21, 22…

Read More

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

ഹാസൻ: മം​ഗളുരു-ഹാസൻ റെയിൽ പാതയിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. സകലേഷ്പുരം ​ഗ്രാമത്തിൽ രാത്രിയാണ് സംഭവം നടന്നതെന്ന് അധികാരികൾ വ്യക്തമാക്കി.

Read More

യുവാവിനെ ആക്രമിച്ച് ഫോൺ തട്ടാൻ ശ്രമം; കയ്യോടെ പിടികൂടി നാട്ടുകാർ

ബെം​ഗളുരു: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. സ്വകാര്യ കമ്പനി ജീവനക്കരനായ പ്രദീപിനെ ആക്രമിച്ച കൊട്ടി​ഗെ പാളയ നിവാസി പ്രമോദിനെയാണ് നാട്ടുകാർ പിടികൂടിയത്.

Read More

സ്റ്റാർട്ടപ്പ് കർണ്ണാടക യാത്ര 17 ന്

ബെം​ഗളുരു: കർണാടക് ഐടി ബിടി വകുപ്പ് സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ് കർണാടക യാത്ര 17 നും 18 നും . ചെറുകിട ന​ഗരങ്ങളിലേക്കും ഐടി വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

Read More

കർഷകരെ പാട്ടിലാക്കാൻ സർക്കാർ

ബെളഗാവി : ബെള​ഗാവിയിൽ കർഷക സമരം തുടരുന്നതിനിടെ, അനുനയ ശ്രമങ്ങളുമായി സർക്കാർ രം​ഗത്ത്. ഭൂഗർഭ ജലസ്രോതസ്സുകൾ ഉപയോഗിച്ച് കൃഷിയിടം നനയ്ക്കായി ഗ്രാമീണ മേഖലയിൽ പ്രതിദിനം 10 മണിക്കൂർ ത്രീ ഫെയസ് വൈദ്യുതി ലഭ്യമാക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുെട ഉറപ്പ്. ബിജെപിയുടെ അംഗത്തിന്റെ ചോദ്യത്തിനു മറുപടിയായാണ്, നേരത്തെ ഏഴു മണിക്കൂർ ആയിരുന്നത് 10 മണിക്കൂറായി വർധിപ്പിച്ച കാര്യം കുമാരസ്വാമി അറിയിച്ചത്.

Read More

സൈക്കിൾ ഷെയറിം​ഗ് പദ്ധതി; ദുരുപയോ​ഗം ചെയ്യുന്നതായി പരാതി രൂക്ഷം

ബെംഗളൂരു: സൈക്കിൾ ഷെയറിം​ഗ് പദ്ധതി ദുരുപയോ​ഗം ചെയ്ത് ജനങ്ങൾ. ബെം​ഗളുരു നഗരത്തിലെ സൈക്കിൾ ഷെയറിങ് പദ്ധതി ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ഉപയോ​ഗിക്കാനെടുക്കുന്ന സൈക്കിളുകൾ വഴിയരികിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നുതായും പാർട്സുകൾ മോഷണം പോകുന്നതായും പരാതികൾ ഉയരുന്നു. ബെം​ഗളുരു നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കിൽ വലയുന്നവർക്ക് ആശ്വാസമായാണ് ഒരു വർഷം മുൻപ് സ്റ്റാർട്ട് അപ്പ് സംരംഭകരുടെ സഹായത്തോടെ സൈക്കിൾ ഷെയറിങ് പദ്ധതി ബിബിഎംപി ആരംഭിച്ചത്.

Read More

രാജ്യത്തെ ആദ്യ “പശു മന്ത്രി”യും പരാജയപ്പെട്ടു!!

ജയ്പൂർ: ഗോ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവർക്ക് തിരിച്ചടി നൽകി രാജസ്ഥാന്‍!!. ഇന്ത്യയിലെ ആദ്യ പശു മന്ത്രിക്ക് രാജസ്ഥാനിൽ ദയനീയ പരാജയം… രാജ്യത്തെ ആദ്യത്തെ പശു മന്ത്രി ഒട്ടാറാം ദേവാസിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. രാജസ്ഥാനിലെ സിരോഹി മണ്ഡലത്തിൽ നിന്നും മത്സരിച്ച അദ്ദേഹം 10,253 വോട്ടുകള്‍ക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായ സന്യാം ലോധയോടാണ് പരാജയം ഏറ്റുവാങ്ങിയത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയില്‍ പശു സംരക്ഷണം ലക്ഷ്യമിട്ട് മന്ത്രാലയം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് രാജസ്ഥാനില്‍ പശുക്കള്‍ക്കായി ഒരു വകുപ്പ് സ്ഥാപിക്കുകയും അതിന്‍റെ ചുമതലക്കാരനായി…

Read More

രാഹുല്‍ ഗാന്ധിയെ ഇനി “പപ്പു” എന്ന് വിളിക്കരുത്,അദ്ദേഹം”പരംപൂജ്യന്‍”ആണ്.

മുംബൈ: രാഹുൽ​ ​ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ‌ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു എന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറേ. രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷനായതിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്​ഗഡിലും ഉജ്ജ്വലമായ വിജയം കരസ്ഥമാക്കാൻ കോൺ​ഗ്രസിന് സാധിച്ചതെന്നും രാജ് താക്കറേ കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ സ്വതന്ത്രരുടെയും ബിഎസ്പിയുടെയും സഹായത്തോട‌െ സർക്കാർ‌ രൂപീകരിക്കാനുള്ള തീരുമാനത്തിലാണ് കോൺ​ഗ്രസ്. ”ഒരിക്കല്‍ പപ്പു എന്ന് അറിയപ്പെട്ടയാൾ ഇന്ന് ഏറെ ബഹുമാനിക്കപ്പെടുന്ന(പരം പൂജ്യന്‍) അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ദേശീയ തലത്തിൽ തന്റെ നേതൃപാടവം പ്രകടിപ്പിക്കാൻ‌ രാഹുൽ ​ഗാന്ധിക്ക് സാധിച്ചിരിക്കുന്നു.…

Read More
Click Here to Follow Us