രാഹുല്‍ ഗാന്ധിയെ ഇനി “പപ്പു” എന്ന് വിളിക്കരുത്,അദ്ദേഹം”പരംപൂജ്യന്‍”ആണ്.

മുംബൈ: രാഹുൽ​ ​ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ‌ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു എന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറേ. രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷനായതിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്​ഗഡിലും ഉജ്ജ്വലമായ വിജയം കരസ്ഥമാക്കാൻ കോൺ​ഗ്രസിന് സാധിച്ചതെന്നും രാജ് താക്കറേ കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ സ്വതന്ത്രരുടെയും ബിഎസ്പിയുടെയും സഹായത്തോട‌െ സർക്കാർ‌ രൂപീകരിക്കാനുള്ള തീരുമാനത്തിലാണ് കോൺ​ഗ്രസ്.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

”ഒരിക്കല്‍ പപ്പു എന്ന് അറിയപ്പെട്ടയാൾ ഇന്ന് ഏറെ ബഹുമാനിക്കപ്പെടുന്ന(പരം പൂജ്യന്‍) അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ദേശീയ തലത്തിൽ തന്റെ നേതൃപാടവം പ്രകടിപ്പിക്കാൻ‌ രാഹുൽ ​ഗാന്ധിക്ക് സാധിച്ചിരിക്കുന്നു. നമ്മളത് നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്.” രാജ് താക്കറെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷൻ അമിത്ഷായുടെയും പ്രവർത്തനങ്ങളിലെ തകരാറാണ് ബിജെപി തോൽക്കാൻ കാരണമെന്നും രാജ് താക്കറെ വിമർശിച്ചു. കഴിഞ്ഞ നാല് വർഷം ഇന്ത്യയിലെ ജനങ്ങളോട് അവർ എങ്ങനെയാണ് പെരുമാറിയതെന്ന് ഇപ്പോൾ വ്യക്തമായി. രാമക്ഷേത്രത്തിന്റെ കാർഡ് കാണിച്ചാണ് അവർ കളിച്ചത്. എന്നാൽ അവരേക്കാൾ മികച്ച പ്രകടനമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും രാജ് താക്കറേ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts