ട്രിനിറ്റി സ്റ്റേഷന് സമീപം പാലത്തിൽ കോൺക്രീറ്റ് പാളി അടർന്നു മാറി;പർപ്പിൾ ലൈനിൽ നമ്മമെട്രോ സർവീസുകൾ നിർത്തിവച്ചു;തേനീച്ചക്കൂട് ആണ് കാരണമെന്ന് ബിഎംആർസിഎല്ലിന്റെ ഔദ്യോഗിക വിശദീകരണം;എന്തിന് വേഗത കുറച്ചോടുന്നു എന്ന് യാത്രക്കാർ.

ബെംഗളൂരു : ഇന്നു രാവിലെ എട്ടു മണി മുതൽ 9 മണി വരെ പർപ്പിൾ ലൈനിൽ നമ്മ മെട്രോ സർവ്വീസുകൾ നിർത്തിവച്ചിരുന്നു, അതിന് ശേഷവും മെട്രോ സർവ്വീസുകൾ നടത്തിയിരുന്നത് ഓരോ 15 ന് മിനിറ്റ് ഇടവിട്ട് ആയിരുന്നു.

സാധാരണ 6 മിനിറ്റ് ഇടവിട്ട് സർവ്വീസുകൾ ഉണ്ടാകുന്നിടത്താണ് ഈ വൈകൽ.

മൈസൂർ റോഡ് സ്റ്റേഷനിൽ നിന്നുള്ള ട്രൈയിനുകൾ രാവിലെ എംജി റോഡ് വരെ മാത്രമാണ് സർവീസ് നടത്തിയിരുന്നത്, അതേ പോലെ ബയപ്പനഹള്ളിയിൽ നിന്ന് ട്രിനിറ്റി വരേയും.

മെട്രോ പാലത്തിൽ രുപപെട്ട വിള്ളൽ പരിഹരിക്കുന്നത് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ചിത്രം. ആധികാരികത ഉറപ്പില്ല.

സ്ഥിരം മെട്രോ യെ ആശ്രയിച്ച് ഓഫീസിലും ക്ലാസുകളിലും പോകുന്ന വരെ ഇത് രാവിലെ കാര്യമായി ബാധിച്ചു, തുടക്ക സ്റ്റേഷനുകളായ ബയപ്പനഹള്ളിയിലും മൈസൂർ റോഡിലും വൻ തിരക്ക് രൂപപ്പെട്ടു.

ട്രിനിറ്റ് സ്റ്റേഷന് സമീപം തേനീച്ചയുടെ കൂട് രൂപപ്പെടുകയും അതിനെ നശിപ്പിക്കാൻ വേണ്ടി സമയമെടുത്തതിനാലാണ് മെട്രോ ഗതാഗതം വൈകിയതെന്ന് വിശദീകരിച്ചു കൊണ്ട് ബിഎംആർസിഎല്ലിന്റെ ട്വീറ്റ് പുറത്തു വന്നു.പ്രശ്നം പരിഹരിച്ചെന്നും നമ്മൾ പഴയ വേഗത്തിലേക്ക് ഉടൻ തിരിച്ചുവരുമെന്നും ട്വീറ്റിൽ പറയുന്നു.

 

  സഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥി!! അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

എന്നാൽ ബിഎംആർ സിഎല്ലിലെ പേരു വെളിപ്പെടുത്താനാകാത്ത ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് “ദിന്യൂസ് മിനിറ്റ് ” എന്ന ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ട്രിനിറ്റി ക്ക് സമീപമുള്ള 155 നമ്പർ മെട്രോ തൂണന് മുകളിൽ ഒരു കോൺക്രീറ്റ് പാളി അടർന്നു മാറിയെന്നു ആ പ്രശ്നം പരിഹരിക്കാനായാണ് രാവിലെ ചില ഗതാഗത പരിഷ്കരണങ്ങൾ നടത്തിയത് എന്നും പറയുന്നു. തേനീച്ച കൂട് ആയിരുന്നു പ്രശ്നമെങ്കിൽ എന്തിനാാണ് ഈ ട്രാക്കിലൂടെ മെട്രോ ട്രെയിനുകൾ വേഗത കുറഞ്ഞ് സർവ്വീസ് നടത്തുന്നത് എന്നാണ് യാത്രക്കാരുടെ ചോദ്യം.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷം പ്രണയിച്ചു; സമ്പാദ്യമെല്ലാം നൽകി; യുവതിയുടെ വായ്പ വരെ തിരിച്ചടച്ചു; ഒടുവിൽ ജീവനും!! ബോഡി ബിൽഡറിന് സംഭവിച്ചത് അറിയാൻ വായിക്കാം
  തിരുപ്പതി ലഡുവില്‍ മായമുണ്ട്: എന്നാൽ മൃഗക്കൊഴുപ്പില്ലെന്ന് സി.ബി.ഐ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us