ആരാണ് പപ്പു? ഇനി ഞങ്ങള്‍ക്കൊന്ന് പറഞ്ഞു തരാമോ? പ്രധാനമന്ത്രിയോട് ശത്രുഘന്‍ സിന്‍ഹ

ന്യൂഡല്‍ഹി: 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന, ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പാണ് കടന്നുപോയത്.

കുതിച്ചുനീങ്ങിയവര്‍ കിതച്ചു വീഴുന്നതും തളര്‍ന്നു വീണവര്‍ ഉണര്‍ന്നെണീക്കുന്നതുമായ കാഴ്ച രാജ്യം കണ്ടു. വിജയിച്ചവര്‍ മുന്നോട്ടുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പരാജിതര്‍ കാരണം വിലയിരുത്തുകയാണ്.

അതേസമയം, 5 സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചും ബിജെപി എം.പിയും വിമതനുമായ ശത്രുഘന്‍ സിന്‍ഹയും രംഗത്തെത്തി.

ആരാണ് പപ്പു എന്ന് ഇനി ഒന്നു പറഞ്ഞു തരാമോ എന്നായിരുന്നു മോദിയോടുള്ള ശത്രുഘന്‍ സിന്‍ഹയുടെ ചോദ്യം. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ “ഫേക്കു” ആയത് ആരാണെന്നും ശത്രുഘന്‍ സിന്‍ഹ ട്വീറ്റിലൂടെ ചോദിച്ചു.

”സര്‍ ജി, ആരാണ് പപ്പു എന്ന് ഇനി ഞങ്ങള്‍ക്കൊന്ന് പറഞ്ഞു തരാമോ? യഥാര്‍ത്ഥത്തില്‍ “ഫേക്കു” ആയത് ആരാണെന്നും പറയാമോ? ഊര്‍ജ്ജസ്വലനും ശക്തനും അതിലുപരി ഏവരുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്ത ഞങ്ങളുടെ സ്വന്തം രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവം തെളിയിച്ചിരിക്കുന്നു.

  കാവേരി നദിയിൽ വീണ് ബെംഗളൂരു ടെക്കി മുങ്ങിമരിച്ചു

സര്‍ ജി, കയ്യടി വാങ്ങുന്ന നേതാവിന് ചീത്തവിളിയും കേള്‍ക്കേണ്ടി വരും. ശരിയല്ലേ രാഹുല്‍ ഗാന്ധി? എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്

അതുകൂടാതെ, രാജസ്ഥാനില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെ സോണിയാ ഗാന്ധിയെ വിധവയെന്ന് വിളിച്ചാക്ഷേപിച്ച മോദിയുടെ നടപടിയേയും ശത്രുഘന്‍ സിന്‍ഹ വിമര്‍ശിച്ചു.

”രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്‍റെ അമ്മയേയും അങ്ങേയറ്റം അധാര്‍മികവും അപകീര്‍ത്തിപരവുമായ ഒരു വാക്കുപയോഗിച്ച് ആക്ഷേപിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ ആ പ്രയോഗത്തിനെതിരെ നിങ്ങളെ അനുകൂലിക്കുന്നവര്‍ തന്നെ രംഗത്തെത്തിയിരുന്നു. നമ്മുടെ എതിരാളികള്‍ നമ്മുടെ ശുത്രുക്കളല്ല. മറിച്ച് നമ്മുടെ സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും ഭാഗമാണ്. ജനാധിപത്യം നീണാള്‍ വാഴട്ടെ”- ശത്രുഘന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

വളരെ മോശം ഭരണം കാഴ്ച്ച വെച്ച സര്‍ക്കാറാണ് യു.പി.എയുടേതെന്നും വിധവാ പെന്‍ഷന്‍ നല്‍കുന്നതില്‍ വരെ സര്‍ക്കാര്‍ അഴിമതി നടത്തിയെന്നും കോണ്‍ഗ്രസിന്‍റെ “ഏത് വിധവ”യുടെ കീശയിലേക്കാണ് വിധവാ പെന്‍ഷന്‍റെ പണം പോയതെന്ന് എല്ലാവര്‍ക്കുമറിയാം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ അത്യധികം ആവേശത്തോടെ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
  മരിക്കാത്ത ഓർമ്മയായി 'അപ്പു'; പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം ആഘോഷമാക്കി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us