യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ പിടിയില്‍

ബെംഗളൂരു : യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച്, ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലെ പ്രതികള്‍ നഗരത്തില്‍ പിടിയിലായി.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത് . വടകര കൈനാട്ടി സ്വദേശികളായ അഫ്നാസ്, മൊയ്തീന്‍,അജിനാസ് ഷംനാദ്, നജാഫ്,  എന്നിവരാണ് പിടിയിലായ പ്രതികള്‍. കോഴിക്കോട് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്

  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

നവംബര്‍ 11 നാണ് കേസിന്‌സ്പദമായ സംഭവം. അന്നേ ദിവസം പുലര്‍ച്ചെ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന കൈനാട്ടി സ്വദേശിയായ യുവാവിനെ വിളിച്ചു കൊണ്ടു പോയി ആളൊഴിഞ്ഞ മൈതാനത്തെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കൂടാതെ ബന്ധുവായ മറ്റൊരു യുവാവിനെയും ഇവിടേയ്ക്ക് വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും ചെയ്തു

അക്രമിസംഘത്തിലെ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിനെ ചൊല്ലിയായിരുന്നു മര്‍ദ്ദനം. കൂടാതെ കെട്ടിയിട്ട  യുവാക്കളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
[masterslider id="10"]

Related posts