ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: നഗരത്തിൽ വീണ്ടും ബിഎംടിസി ബസ് ജീവനെടുത്തു. ശനിയാഴ്ച ഉച്ചയോടെ ഉത്തരഹള്ളി മെയിൻ റോഡിലുണ്ടായ ദാരുണമായ അപകടത്തിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഷിരിഷയാണ് കൊല്ലപ്പെട്ടത്. ആർ.എൻ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ ഷിരിഷ, തന്റെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ ബിഎംടിസി ബസിനടിയിൽപ്പെടുകയായിരുന്നു.

ശ്രീനിവാസപുര ക്രോസിന് സമീപം ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബസും ഷിരിഷയുടെ ബൈക്കും തമ്മിൽ ഉരസുകയും, ബൈക്കിന്റെ ഹാൻഡിൽബാർ ബസിലിടിച്ച് നിയന്ത്രണം വിട്ട് ഷിരിഷ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം അമിതവേഗത്തിലെത്തിയ ബസിന്റെ പിൻചക്രങ്ങൾ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിരിഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ കെങ്കേരി ട്രാഫിക് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആർ.ആർ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ചന്ദ്രുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ചതിനും മരണകാരണമായതിനും കേസെടുത്തിട്ടുണ്ട്.

അതേസമയം, റോഡിലെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങളാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ദൃക്‌സാക്ഷികൾ രംഗത്തെത്തി. അപകടം നടന്ന റോഡിൽ സ്പീഡ് ബ്രേക്കറുകൾ (ഹമ്പുകൾ) ഇല്ലാത്തതിനാൽ ബസുകൾ അമിതവേഗത്തിലാണ് പോകുന്നതെന്ന് ദൃക്‌സാക്ഷിയായ ശങ്കർ പാട്ടീൽ പറഞ്ഞു. ഈ പ്രദേശത്ത് മാസംതോറും മൂന്നോ നാലോ അപകടങ്ങൾ നടക്കാറുണ്ടെന്നും, ഹമ്പുകൾ സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഒരു യുവ എഞ്ചിനീയറുടെ സ്വപ്നങ്ങളാണ് അധികൃതരുടെ അനാസ്ഥയും ബിഎംടിസി ബസിന്റെ അമിതവേഗവും കാരണം ഉത്തരഹള്ളി റോഡിൽ പൊലിഞ്ഞത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
[masterslider id="10"]

Related posts