ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു

ബെംഗളൂരു: മദ്യത്തിലെ ആൽക്കഹോൾ അളവ് നോക്കി നികുതി നിശ്ചയിക്കുന്നതിന് പിന്നാലെ, മദ്യത്തിന്റെ ഓൺലൈൻ വിൽപനയ്ക്കും വീട്ടിലെത്തിക്കലിനും (ഹോം ഡെലിവറി) കർണാടക സർക്കാർ ഒരുങ്ങുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കെ.പി. കൃഷ്ണൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ‘ഡ്രാഫ്റ്റ് റിഫോംസ് റിപ്പോർട്ട് 2026’ ലാണ് ഈ നിർണ്ണായക ശുപാർശകളുള്ളത്.

ഓൺലൈൻ വിൽപനയും നിയന്ത്രണങ്ങളും
ലൈസൻസുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി മദ്യം വീട്ടിലെത്തിക്കുന്നത് വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്തവർക്ക് മദ്യം ലഭിക്കാനുള്ള സാധ്യത, ഡെലിവറി നടത്തുമ്പോഴുള്ള പരിശോധനകൾ, അനധികൃത ഇടനിലക്കാരുടെ കടന്നുകയറ്റം എന്നിവ ഇതിലെ പ്രധാന വെല്ലുവിളികളായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇവ പരിഹരിച്ചുകൊണ്ട് കർശന നിയന്ത്രണങ്ങളോടെ ഓൺലൈൻ വിൽപന നടപ്പിലാക്കാനാണ് ആലോചന.

  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ

നികുതി ഘടനയിൽ മാറ്റം
നിലവിലെ സ്ലാബ് അടിസ്ഥാനത്തിലുള്ള നികുതി രീതി മാറ്റി ആൽക്കഹോളിന്റെ വീര്യം (Alcohol by Volume – ABV) അടിസ്ഥാനമാക്കി നികുതി ഏർപ്പെടുത്താൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതിയും വീര്യം കൂടിയതിന് ഉയർന്ന നികുതിയും എന്ന രീതിയാണിത്. നിലവിൽ വീര്യം കൂടിയതും വില കുറഞ്ഞതുമായ മദ്യത്തിന് നികുതി കുറവായതിനാൽ അത് കൂടുതൽ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി സമിതി നിരീക്ഷിച്ചു. നികുതി വരുമാനത്തിൽ പെട്ടെന്ന് ഇടിവുണ്ടാകാതിരിക്കാൻ മൂന്ന് വർഷം കൊണ്ട് ഘട്ടം ഘട്ടമായി പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് നിർദ്ദേശം.

  ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

ലഹരിവിമുക്തിക്കും പ്രാധാന്യം
സംസ്ഥാനത്തെ ജനസംഖ്യയുടെ 11 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നതായാണ് കണക്ക്. മദ്യപാനം മൂലമുണ്ടാകുന്ന സാമൂഹിക ആഘാതം ജിഎസ്ഡിപിയുടെ (GSDP) 2 ശതമാനം അതായത് ഏകദേശം 51,000 കോടി രൂപയോളം വരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനാൽ, എക്സൈസ് വരുമാനത്തിന്റെ ഒരു ഭാഗം ലഹരിവിമുക്ത കേന്ദ്രങ്ങൾക്കും റോഡ് സുരക്ഷാ പരിപാടികൾക്കുമായി മാറ്റിവെക്കാനും ശുപാർശയുണ്ട്.

അതേസമയം, അനുവദനീയമായ സമയത്തിന് ശേഷവും സംസ്ഥാനത്ത് വ്യാപകമായി അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന് രാജാജിനഗർ എംഎൽഎ എസ്. സുരേഷ് കുമാർ ആരോപിച്ചു. നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us