യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളായ കാരെക്സ് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ വിലയിൽ 30 ശതമാനത്തിലധികം വർധനവുണ്ടാകുമെന്ന് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സിഇഓ ഗോ മിയ കിയാറ്റ് അറിയിച്ചു. ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സമാണ് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയത്. കോണ്ടം നിർമാണത്തിന് ആവശ്യമായ അമോണിയ, സിലിക്കൺ അധിഷ്ഠിത ലൂബ്രിക്കന്റുകൾ എന്നിവ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഇത്തരം വസ്തുക്കളുടെ വില കുത്തനെ ഉയർന്നു. കൂടാതെ,…

Read More

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ

ബെംഗളൂരു: റെയിൽവേ ട്രാക്കുകളിലെ നവീകരണ പ്രവൃത്തികളെത്തുടർന്ന് എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ജൂലൈ ഏഴിന് വഴിതിരിച്ചുവിടും. ബെംഗളൂരു കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ കാരണമാണ് മാറ്റം. മാറ്റങ്ങൾ ചുരുക്കത്തിൽ: ട്രെയിൻ: എറണാകുളം ജംക്‌ഷൻ – കെ.എസ്.ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (22652). തിയതി: ജൂലൈ 7. പുതിയ റൂട്ട്: സേലം, ഓമല്ലൂർ, ഹൊസൂർ, ബയ്യപ്പനഹള്ളി വഴി ട്രെയിൻ ബെംഗളൂരുവിലെത്തും. സ്റ്റോപ്പ് മാറ്റം: റൂട്ട് മാറ്റുന്നത് മൂലം ഈ ദിവസം കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല. യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് റെയിൽവേ…

Read More

വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

കൊച്ചി: നിയമ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ 22-കാരൻ അറസ്റ്റിലായി. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനിൽ അശ്വിൻ രാജീവിനെയാണ് എടത്തല പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 22-ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മണലിമുക്ക്-തേവക്കൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി തടഞ്ഞുനിർത്തുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാനും ഇയാൾ ശ്രമിച്ചു. അക്രമത്തിന് ശേഷം സ്കൂട്ടറിൽ കടന്നുകളഞ്ഞ പ്രതിയുടെ വാഹന നമ്പർ ഉൾപ്പെടുത്തിയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. എടത്തല പഞ്ചായത്ത്…

Read More

ചുട്ടുപൊള്ളുന്ന വേനൽ: വിനോദസഞ്ചാര മേഖലയിൽ മാന്ദ്യം; ദർശനത്തിന് എത്തുന്നവർക്ക് സംരക്ഷണവലയമൊരുക്കി ക്ഷേത്രങ്ങൾ

ബെംഗളൂരു: സംസ്ഥാനത്ത് ചൂട് കഠിനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം കുത്തനെ കുറയുന്നു. അവധിക്കാലമായിട്ടും ഹാസൻ ജില്ലയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവാണ്. 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നുനിൽക്കുന്നതിനാൽ പകൽസമയത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സഞ്ചാരികൾ. കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ കുടകളും തൊപ്പികളുമായാണ് വിനോദസഞ്ചാരികൾ എത്തുന്നതെങ്കിലും കഠിനമായ വെയിൽ സന്ദർശനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഹാസനിലെ ചരിത്രപ്രസിദ്ധമായ ബേലൂർ, ഹാലെബിഡു ക്ഷേത്രങ്ങളിൽ എത്തുന്നവരാണ് വെയിൽ കാരണം ഏറെ ദുരിതമനുഭവിക്കുന്നത്. പാദരക്ഷകളില്ലാതെ നടക്കാൻ ദുരിതം; ക്ഷേത്രങ്ങളിൽ പായകൾ വിരിച്ചു…

Read More

രണ്ട് കാർഡുകളുടെ കാലം കഴിഞ്ഞു; മെട്രോയും ബസ്സും ഇനി ഒരൊറ്റ കയ്യിൽ; വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവാത്മകമായ മാറ്റത്തിന് തുടക്കമിട്ട് ബിഎംടിസി ബസുകളിലും നമ്മ മെട്രോയിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഏകീകൃത സ്മാർട്ട് കാർഡ് സംവിധാനം വരുന്നു. ഇതോടെ മെട്രോയ്ക്കും ബസിനും പ്രത്യേകം കാർഡുകൾ കൈവശം വയ്ക്കേണ്ട ബുദ്ധിമുട്ട് യാത്രക്കാർക്ക് ഇല്ലാതാകും. ഒരൊറ്റ സ്മാർട്ട് കാർഡ് റീചാർജ് ചെയ്യുന്നതിലൂടെ രണ്ട് ഗതാഗത സംവിധാനങ്ങളിലും സുഗമമായി യാത്ര ചെയ്യാൻ സാധിക്കും എന്നത് ലക്ഷക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഈ അത്യാധുനിക സംവിധാനം നടപ്പിലാക്കുന്നതിനായി ബിഎംടിസി പൂർണ്ണ സജ്ജമായിക്കഴിഞ്ഞു. സ്മാർട്ട് കാർഡുകൾ വേഗത്തിൽ റീഡ് ചെയ്യാൻ കഴിയുന്ന ആധുനിക ടിക്കറ്റ്…

Read More

കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ ‘ഇലക്ട്രിസിറ്റി ബാങ്കിംഗ്’ ഒരുക്കി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിമാൻഡിൽ 15 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 17,347 മെഗാവാട്ട് (MW) ആയിരിക്കുന്ന വൈദ്യുതി ആവശ്യം ഏപ്രിൽ അവസാനത്തോടെ 19,000 മെഗാവാട്ടിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യം നേരിടാനും പവർകട്ട് ഒഴിവാക്കാനും വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന ‘ഇലക്ട്രിസിറ്റി ബാങ്കിംഗ്’ തന്ത്രം ഊർജ്ജ വകുപ്പ് സജീവമാക്കി. കൃഷിയും പാചകവും വൈദ്യുതിയിലേക്ക് എയർ കണ്ടീഷണറുകളുടെയും കൂളറുകളുടെയും അമിത ഉപയോഗത്തിനൊപ്പം കാർഷിക മേഖലയിലെ ആവശ്യകതയുമാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം.…

Read More

ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ബെംഗളൂരു: സഹപാഠിയുമായുള്ള തർക്കത്തെത്തുടർന്ന് മലയാളി വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയും പണവും ലാപ്ടോപ്പുകളും കവർച്ച ചെയ്യുകയും ചെയ്ത സംഘത്തെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ അഭിനേഷ്, കലൈവേന്ദൻ, വിമൽ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ എന്നിവരെയാണ് കൊണനകുണ്ടെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ എന്നിവ പോലീസ് കണ്ടുകെട്ടി. ബെംഗളൂരുവിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളും സഹപാഠിയായ തമിഴ്‌നാട് സ്വദേശി അഭിനേഷും തമ്മിലുണ്ടായ തർക്കമാണ്…

Read More

ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കി തെരുവ് നായയ്ക്ക് നേരെ വെള്ളക്കച്ചവടക്കാരന്റെ ക്രൂരമായ ആക്രമണം. കെ.ആർ. പുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. നായയെ വടിവാൾ ഉപയോഗിച്ച് വെട്ടുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഒരു മുതിർന്ന പൗരൻ പരിപാലിച്ചിരുന്ന തെരുവ് നായയോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. നായ തനിക്ക് ശല്യമുണ്ടാക്കുന്നുവെന്ന് ആരോപിച്ച കച്ചവടക്കാരൻ മാരകായുധവുമായി നായയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയമനടപടി ശക്തമാക്കി…

Read More

“റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?”

ബെംഗളൂരു: വികസനത്തിന്റെ വേഗതയിൽ കുതിക്കുന്ന ബെംഗളൂരു നഗരത്തിൽ കാൽനടയാത്രക്കാർക്ക് വഴിനടക്കാൻ ഇടമില്ലാത്ത അവസ്ഥ തുടരുന്നു. നടപ്പാതകളിലെ വ്യാപകമായ കൈയേറ്റങ്ങളും വാഹന പാർക്കിംഗും കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകുകയാണ്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ മാത്രം നടപ്പാതകളിലെ പാർക്കിംഗുമായി ബന്ധപ്പെട്ട് 68,000 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരിയിൽ 19,300, ഫെബ്രുവരിയിൽ 15,400 എന്നിങ്ങനെയായിരുന്ന നിയമലംഘനങ്ങൾ മാർച്ചിൽ 33,000 ആയി കുത്തനെ ഉയർന്നു. നഗരത്തിൽ വാഹനങ്ങളുടെ എണ്ണം പെരുകുമ്പോഴും ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.…

Read More

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ഇന്ത്യ സ്വന്തമായി രൂപകൽപ്പന ചെയ്ത ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിൻ 2027 ഏപ്രിലിൽ പുറത്തിറങ്ങും. മുംബൈ-അഹമ്മദാബാദ് പാതയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. പദ്ധതിയുടെ ഭാഗമായി, അതിവേഗ ട്രെയിനുകളുടെ നിർമ്മാണത്തിനായി ബെംഗളൂരുവിലെ ബി.ഇ.എം.എൽ (BEML) ടിപ്പസാന്ദ്ര ക്യാമ്പസിൽ സജ്ജമാക്കിയ ‘ആദിത്യ’ എന്ന നിർമ്മാണ സമുച്ചയം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ‘സ്വദേശി’ അതിവേഗ റേക്കുകളുടെ നട്ടെല്ലായ ബി-28 ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രതിവർഷം ഏകദേശം 100 കോച്ചുകൾ നിർമ്മിക്കാനുള്ള ശേഷി ആദിത്യ…

Read More
Click Here to Follow Us