എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ

ബെംഗളൂരു: റെയിൽവേ ട്രാക്കുകളിലെ നവീകരണ പ്രവൃത്തികളെത്തുടർന്ന് എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ജൂലൈ ഏഴിന് വഴിതിരിച്ചുവിടും.

ബെംഗളൂരു കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ കാരണമാണ് മാറ്റം.

മാറ്റങ്ങൾ ചുരുക്കത്തിൽ:

ട്രെയിൻ: എറണാകുളം ജംക്‌ഷൻ – കെ.എസ്.ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (22652).

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

തിയതി: ജൂലൈ 7.

പുതിയ റൂട്ട്: സേലം, ഓമല്ലൂർ, ഹൊസൂർ, ബയ്യപ്പനഹള്ളി വഴി ട്രെയിൻ ബെംഗളൂരുവിലെത്തും.

സ്റ്റോപ്പ് മാറ്റം: റൂട്ട് മാറ്റുന്നത് മൂലം ഈ ദിവസം കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല.

യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts