ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കി തെരുവ് നായയ്ക്ക് നേരെ വെള്ളക്കച്ചവടക്കാരന്റെ ക്രൂരമായ ആക്രമണം. കെ.ആർ. പുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. നായയെ വടിവാൾ ഉപയോഗിച്ച് വെട്ടുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഒരു മുതിർന്ന പൗരൻ പരിപാലിച്ചിരുന്ന തെരുവ് നായയോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. നായ തനിക്ക് ശല്യമുണ്ടാക്കുന്നുവെന്ന് ആരോപിച്ച കച്ചവടക്കാരൻ മാരകായുധവുമായി നായയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

  രണ്ട് കാർഡുകളുടെ കാലം കഴിഞ്ഞു; മെട്രോയും ബസ്സും ഇനി ഒരൊറ്റ കയ്യിൽ; വിശദാംശങ്ങൾ

നിയമനടപടി ശക്തമാക്കി പോലീസ്
നാട്ടുകാരനായ വികാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെ.ആർ. പുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒളിവിലായ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മൃഗസ്നേഹികൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പ്രതിഷേധമാണ് ഈ സംഭവത്തെ തുടർന്ന് ഉണ്ടായിരിക്കുന്നത്. കുറ്റവാളിക്കെതിരെ കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts