ബിജെപി മുക്ത ഭാരതത്തിന് പ്രവർത്തകർ തയ്യാറാകണം ;ഡി.കെ ശിവകുമാർ

ബെംഗളൂരു : ബ്രിട്ടീഷുകാരെ പുറത്താക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന് 81 വർഷം തികയുന്നു.

വർഗീയ, ഏകാധിപത്യ ബി.ജെ.പി സർക്കാരിനെ പുറത്താക്കാൻ ഇനി നമുക്ക് പോരാടേണ്ടതുണ്ട്.

ബിജെപി മുക്ത ഭാരതത്തിന് പ്രവർത്തകർ തയ്യാറാകണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആഹ്വാനം ചെയ്തു.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കെ.പി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ സമര ദിനാചരണത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടിട്ട് 81 വർഷമായി, 8 പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു സമരത്തിന് നമ്മൾ തയ്യാറെടുക്കണം.

കോൺഗ്രസ് മുക്ത ഇന്ത്യയാക്കുമെന്ന് ബിജെപി പറയാറുണ്ട്.

ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി ബിജെപി മുക്ത ഇന്ത്യയാക്കാൻ തയ്യാറാകണം, അദ്ദേഹം അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts