ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ ഡിഗ്രി കോളേജുകളിലെയും ലോ കോളേജുകളിലെയും ബിരുദ കോഴ്സുകളുടെ ഫീസ് അഞ്ച് ശതമാനം വർധിപ്പിച്ചു.
ബിഎ, ബികോം, ബിബിഎ, ബിബിഎം, ബിഎസ്‌സി, എൽഎൽബി കോഴ്സുകൾക്കാണ് ഫീസ് വർധന.
പട്ടികജാതി, വർഗ വിഭാഗത്തിലെ വിദ്യാർഥികൾ, പെൺകുട്ടികൾ എന്നിവർക്ക് ഫീസ് റീഇംബേഴ്സ്മെന്റ് ഉള്ളതിനാൽ ജനറൽ മെറിറ്റ് വിദ്യാർഥികൾക്ക് മാത്രമാണ് വർധന ബാധകമാകുക. കഴിഞ്ഞ വർഷം 15 ശതമാനം ഫീസ് വർധന സർക്കാർ ഏർപ്പെടുത്തിയിരുന്നു.
ഇതിനുപുറമെയാണ് ഇക്കുറിയും വർധന. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികളും വിവിധ വിദ്യാർഥി സംഘടനകളും രംഗത്തെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.