നഗരത്തിലെ ശക്തമായ മഴ കണക്കിലെടുത്ത് ആർസിബി- സൺറൈസേഴ്സ് മത്സരത്തിന്‍റെ വേദി മാറ്റി

ബംഗളൂരു: മേയ് 23ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന്‍റെ വേദി മാറ്റി.

ബംഗളൂരുവിൽ നിന്നും ലഖ്നൗവിലേക്കാണ് മത്സരവേദി മാറ്റിയിരിക്കുന്നത്. ബംഗളൂരുവിൽ മഴ ശക്തമാകുന്നതു മൂലമാണ് വേദി മാറ്റം.

ഇതോടെ അവസാന രണ്ട് ലീഗ് മത്സരങ്ങൾ ആർസിബിക്ക് ലഖ്നൗവിൽ കളിക്കേണ്ടതായി വരും. മേയ് 17ന് ബംഗളൂരുവിൽ നടന്ന മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗളൂരുവിൽ മഴ ശക്തമായിരുന്നു. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നതിനാലാണ് ലഖ്നൗവിലേക്ക് വേദി മാറ്റാൻ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts