കോൺഗ്രസ് കോർപ്പറേറ്ററുടെ മകളെ കോളേജ് കാമ്പസിൽ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു : ഹുബ്ബള്ളിയിൽ കോൺഗ്രസ് കോർപ്പറേറ്ററുടെ മകളെ കോളേജ് കാമ്പസിൽ കുത്തിക്കൊലപ്പെടുത്തി

നിരഞ്ജൻ ഹിരെമത്തിന്റെ മകൾ നേഹ (21) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ബി.വി.ബി. കോളേജ് പരിസരത്തായിരുന്നു സംഭവം.

എം.സി.എ. ഒന്നാംവർഷ വിദ്യാർഥിനിയായിരുന്നു നേഹ. മൃതദേഹം കിംസ് ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതകം നടത്തിയ ബെലഗാവി സ്വദേശി ഫയാസിനെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റുചെയ്തു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

നേഹ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.

നേഹ പഠിക്കുന്ന കോളേജിലെ സീനിയർ വിദ്യാർഥിയാണ് ഫയാസെന്ന് അധികൃതർ പറഞ്ഞു. നേഹ കോളേജുവിട്ട് പുറത്തേക്കിറങ്ങി വരാൻ കാത്തിരുന്ന ഫയാസ് കത്തികൊണ്ട് കുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രസാദ് അബ്ബയ്യ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നേഹയുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

വിദ്യാനഗർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts