വീണ്ടും പുരസ്കാര നിറവിൽ ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു : ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവുംമികച്ച പ്രാദേശിക വിമാനത്താവളത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം.

ഇതോടൊപ്പം വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിന് ലോകത്തെ ഏറ്റവുംമികച്ച പുതിയ വിമാനത്താവള ടെർമിനലിനുള്ള പുരസ്കാരവും ലഭിച്ചു.

2024-ലെ സ്‌കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്‌സിലാണ് ബെംഗളൂരു വിമാനത്താവളത്തിന്റെ നേട്ടം.

  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

മികച്ച ഉപഭോക്തൃ അനുഭവങ്ങൾ നൽകുന്ന വിമാനത്താവളങ്ങൾക്കും വിമാനക്കമ്പനികൾക്കും അംഗീകാരം നൽകുന്ന യു.കെ. ആസ്ഥാനമായുള്ള കൺസൾട്ടൻസിയാണ്

വിമാനത്താവളത്തിലെ സൗകര്യങ്ങൾ, ജീവനക്കാരുടെ സേവനങ്ങൾ, യാത്രക്കാരുടെ അനുഭവം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ജർമനിയിലെ ഫ്രാങ്ക്ഫർട്ട് പാസഞ്ചർ ടെർമിനൽ എക്സ്‌പോയിൽ നടന്ന അവാർഡ്ദാനച്ചടങ്ങിൽ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) സി.ഇ.ഒ. ഹരി മാരാർ പുരസ്കാരം ഏറ്റുവാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts