പിതാവിനെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മദ്നി

ബെംഗളൂരു: അസുഖം ബാധിച്ച് കിടപ്പിലായ പിതാവിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു . ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായാണ് മദ്നി സുപ്രീം കോടതിയെ സമീപിക്കുന്നത്.

സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്.

  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

2014-ല്‍ മദനിയുടെ ആരോഗ്യ പശ്ചാത്തലം കണക്കിലെടുത്ത് സുപ്രീം കോടതി ഇയാള്‍ക്ക് പ്രത്യേക നിയമവ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ബെംഗളൂരു വിട്ടു പോകരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 2007 വരെയുള്ള ഒന്‍പത് വര്‍ഷം തടവിലായിരുന്ന മദനി പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് 2008ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ഓഗസ്റ്റില്‍ ബെംഗളൂരു പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഈ ഭാ​ഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts