വിവാഹം ഉടൻ, കമ്മിറ്റഡ് ആണെന്ന് അറിയിച്ച് റോബിൻ രാധാകൃഷ്ണൻ 

ബിഗ് ബോസ് സീസൺ ഫോറിൽ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോ യിലെ മറ്റൊരു മത്സരാർഥിയോട് തനിക്ക് പ്രണയം തോന്നിയതായി റോബിൻ ഷോയിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ ആ പ്രണയം പെൺകുട്ടി നിഷേധിക്കുകയും ചെയ്തു.

ഇപ്പോഴിതാ പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് റോബിൻ. വിവാഹം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് റോബിൻ നൽകുന്നത്. വിവാഹം ഉടൻ ഉണ്ടാകുമെന്നും പെൺകുട്ടി ദിൽഷ അല്ലെന്നും അറിയിച്ചിരിക്കുകയാണ് റോബിൻ.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

പലരും പറയുന്നുണ്ട് തന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ താന്‍ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും റോബിന്‍ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം ആരാധകരോട് മനസുതുറന്നത്.

നടിയും മോഡലും സംരംഭകയുമായ ആരതിക്കൊപ്പം റോബിന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് റോബിന്റെ ഈ വെളിപ്പെടുത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts