അമിത നിരക്ക് ഈടാക്കുന്നു, ഓട്ടോ ഡ്രൈവർമാർക്ക് ബോധവൽക്കരണവുമായി ട്രാഫിക് പോലീസ് 

ബെംഗളൂരു: നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാൻ കൂട്ടാക്കാതെ കൊള്ള നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി. പരാതികൾ വ്യാപകമായതോടെ ബോധവൽക്കരണവുമായി എത്തിയിരിക്കുകയാണ് നഗരത്തിലെ ട്രാഫിക് പോലീസ്. വിവിധ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ പോലീസ് നേരിട്ടെത്തിയാണു ഡ്രൈവർമാർക്കു ബോധവൽക്കരണം നൽകുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഓട്ടോ നിരക്ക് ഉയർത്തിയതോടെ ഫെയർ മീറ്ററിൽ മാറ്റം വരുത്തുന്നതിന് 2022 ഫെബ്രുവരി വരെ സമയം അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗം ഓട്ടോകളും നിയമം പാലിക്കാതെയാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പരിശോധനയും മാസങ്ങളായി നിലച്ചിരിക്കുകയാണ്. പുതുക്കിയ നിരക്ക് ഓട്ടോറിക്ഷകളിൽ പ്രദർശിപ്പിക്കണമെന്ന മോട്ടർ വാഹനവകുപ്പ് നിർദേശം നൽകിയിരുന്നെങ്കിലും അവ കടലാസിൽ മാത്രം ഒതുങ്ങി.

  ട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം

ഇന്ധനവില കുതിച്ചുയർന്നതോടെ മൂന്നിരട്ടിവരെ അധിക നിരക്കാണ് പകൽസമയങ്ങളിൽ പോലും യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. എൽപിജി, സിഎൻജി ഉപയോഗിച്ചാണ് നഗരത്തിലെ 90 ശതമാനം ഓട്ടോകളും സർവീസ് നടത്തുന്നത്. എൽപിജി വില ലീറ്ററിന് 70 രൂപയും സിഎൻജി വില 85 രൂപയിലുമെത്തിയ സാഹചര്യത്തിൽ നിലവിലെ നിരക്കിൽ ഓടാൻ സാധിക്കില്ലെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ നിലപാട്.

യാത്രക്കാരിൽ നിന്ന് ലഗേജിനും ഓട്ടോക്കാർ സമീപകാലത്ത് നിരക്ക് ഈടാക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് ലഗേജിന് 30–80 രൂപവരെ ഈടാക്കുന്നത്. ഒല, ഊബർ തുടങ്ങിയ വെബ്ടാക്സി ആപ് ഉപയോഗിച്ച് സർവീസ് നടത്തുന്ന ഓട്ടോകളും ലഗേജിന് അധിക നിരക്ക് വാങ്ങുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

പരാതികൾ നിരവധി ലഭിച്ചിട്ടും നടപടി എടുക്കാൻ ട്രാഫിക് പോലീസ് മടി കാണിക്കുകയാണ്.

മീറ്റർ ഇടാൻ ആവശ്യപ്പെട്ടാൽ വേണമെങ്കിൽ കയറിയാൽ മതിയെന്ന നിലപാട് ആണ് പല ഓട്ടോ ഡ്രൈവർമാരിൽ നിന്നും ലഭിക്കുന്നത്. 5 കിലോമീറ്ററിൽ കുറഞ്ഞ ദൂരം പോകണമെങ്കിൽ 150–200 രൂപ വരെയാണ് നിലവിൽ ഈടാക്കുന്നത്. ബിഎംടിസി, മെട്രോ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലുള്ളവരാണു കൂടുതലും ഇതു കാരണം വലയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts