പുതിയ നിരക്കിൽ ആപ്പ് അധിഷ്‌ഠിത ഓട്ടോ ഡ്രൈവർമാർ സന്തുഷ്ടരല്ല

ബെംഗളൂരു: ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷകൾക്ക് ഈടാക്കാവുന്ന ജിഎസ്‌ടിയ്‌ക്കൊപ്പം കൺവീനിയൻസ് ഫീയും 5 ശതമാനമായി ഗതാഗത വകുപ്പ് നിശ്ചയിച്ച് ഒരു ദിവസം പിന്നിട്ടതോടെ ശനിയാഴ്ച യാത്രക്കാർ വലഞ്ഞു. തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് പറഞ്ഞ് പലയിടത്തും ഓട്ടോകൾ യാത്രക്കാരെ കയറ്റാൻ വിസമ്മതിച്ചു. സർക്കാർ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ യൂണിയനുകളുമായി കൂടിയാലോചിച്ചില്ലെന്നും ചിലർ പറഞ്ഞു. പുതിയ ഉത്തരവോടെ, സംസ്ഥാന സർക്കാരിന്റെ 30 രൂപ നിരക്കിൽ നിന്ന് 33 രൂപ ഓട്ടോകൾക്ക് മിനിമം നിരക്കായി ഈടാക്കാം. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ആപ്പ് വഴി ഒരു ഓട്ടോ ബുക്ക് ചെയ്യാൻ കഴിഞ്ഞ…

Read More

അമിത നിരക്ക് ഈടാക്കുന്നു, ഓട്ടോ ഡ്രൈവർമാർക്ക് ബോധവൽക്കരണവുമായി ട്രാഫിക് പോലീസ് 

ബെംഗളൂരു: നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാൻ കൂട്ടാക്കാതെ കൊള്ള നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി. പരാതികൾ വ്യാപകമായതോടെ ബോധവൽക്കരണവുമായി എത്തിയിരിക്കുകയാണ് നഗരത്തിലെ ട്രാഫിക് പോലീസ്. വിവിധ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ പോലീസ് നേരിട്ടെത്തിയാണു ഡ്രൈവർമാർക്കു ബോധവൽക്കരണം നൽകുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഓട്ടോ നിരക്ക് ഉയർത്തിയതോടെ ഫെയർ മീറ്ററിൽ മാറ്റം വരുത്തുന്നതിന് 2022 ഫെബ്രുവരി വരെ സമയം അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗം ഓട്ടോകളും നിയമം പാലിക്കാതെയാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പരിശോധനയും മാസങ്ങളായി…

Read More

നിരക്ക് കൂട്ടണം; ഓട്ടോ തൊഴിലാളികളുടെ സമരം 9 ന്

ബെംഗളൂരു : ഓട്ടോറിക്ഷ നിരക്ക് കൂട്ടണം എന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളുടെ സമരം 9 ന് , സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ആണ് സമരം നടത്തുന്നത്.മിനിമം നിരക്ക് 2 കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള കിലോമീറ്റർ നിരക്ക് 16 രൂപയായും ഉയർത്തണമെന്നാണു യൂണിയകളുടെ ആവശ്യം. മന്ത്രി 2 മാസം മുൻപ് ചർച്ച നടത്തി യെങ്കിലും ഫയൽ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി അയച്ചെന്നാണ് പറയുന്നത് നിര വർധിപ്പിക്കാതെ ഇനി പിടിച്ചു നിൽക്കാനാവില്ലെന്നും യൂണിയൻ സെക്രട്ടറി ശ്രീനിവാസൻ പറഞ്ഞു.

Read More
Click Here to Follow Us