ലൈംഗികപീഡനക്കേസിൽ കുടുങ്ങി നാടുകടന്ന പ്രജ്ജ്വലിന്റെ പാസ്‌പോർട്ട് റദ്ദാക്കൽ വിഷയം; കേന്ദ്രത്തെ കുറ്റപ്പെടുത്തി കർണാടക

prajwal

ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി കർണാടക.

പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കേന്ദ്ര വിദേശമന്ത്രാലയത്തിന് കത്തയച്ചിട്ട് രണ്ടുദിവസമായിട്ടും പ്രതികരണമുണ്ടായിട്ടില്ല.

പ്രജ്ജ്വലിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമായിരുന്നു കത്തയച്ചത്. നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യയും കത്തയച്ചിരുന്നു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

പാസ്പോർട്ട് റദ്ദാക്കി അന്വേഷണസംഘത്തെ സഹായിക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സംസ്ഥാനത്തെ വിമർശിച്ചിട്ട് കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെത്തുടർന്ന് ഏപ്രിൽ 27-നാണ് പ്രജ്ജ്വൽ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നത്.

ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായ പ്രജ്ജ്വലിനെ തിരിച്ചെത്തിച്ച് അറസ്റ്റുചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രമം.

ഇതിന്റെ ഭാഗമായി ഇന്റർപോൾ പ്രജ്ജ്വലിനെതിരേ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts