മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു

തൃശ്ശൂര്‍: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ രാത്രി 10 ഓടെയാണ് അപകടം. ഫോൺ ചാർജ്ജിംഗിൽ ആയിരുന്നുവെന്നും സംശയിക്കുന്നുണ്ട്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. അതേസമയം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തെ സംബന്ധച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം 'പൊക്കും'
  വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us