വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ച് മഴ; 34 മരണം, പതിനായിരത്തിലേറെ പേര്‍ ക്യാമ്പുകളില്‍

ത്രിപുര / മേഘാലയ : വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് മഴ. മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും, ത്രിപുരയിലും, മേഘാലയിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഏകദേശം മൂന്നുലക്ഷത്തോളം പേരെയാണ്‌ മഴക്കെടുതി ബാധിച്ചത്. അസമില്‍ മാത്രമായി 10000ത്തിലധികം പേര്രാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി. അസം, ത്രിപുര, മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതിയില്‍ 34 പേര്‍ മരിച്ചത്. അസമിലെ 19 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂകഷമായി ബാധിച്ചു. മേഘാലയിലെ 10…

Read More

പകൽ സമയങ്ങളിൽ പാനിപൂരി വിൽപ്പന, ഉറക്കമൊഴിച്ച് പഠനം, ഒടുവിൽ ഐ.എസ്.ആർ.ഒയിൽ സ്വപ്ന ജോലി

മുംബൈ: സ്വപ്ന ജോലി നേടുന്നതിനായി കഠിന പ്രയത്‌നം നടത്തി ലക്ഷ്യത്തിലെത്തിയ ഒരു വ്യക്തിയെ കുറിച്ചുള്ള വാർത്തയാണിപ്പോൾ മുംബൈയിൽ നിന്നും പുറത്ത് വരുന്നത്. പകൽ സമയങ്ങളിൽ പാനി പൂരി വിറ്റ് ഉപജീവനമാർഗം. രാത്രിയിൽ ഉറക്കമൊഴിച്ച് പഠനം. ഇത്തരത്തിലെല്ലാം കഷ്ടപ്പെട്ട രാംദാസ് ഹേംരാജ് മർബഡെ എന്ന യുവാവിനാണ് ഐ.എസ്.ആർ.ഒയിൽ ടെക്നീഷ്യനായി ജോലി ലഭിച്ചത്. വീട്ടിലെ ദാരിദ്യം പലപ്പോഴും രാംദാസിന് പഠനത്തിനും തൻ്റെ മറ്റ് ചിലവുകൾക്കും തടസം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ രാംദാസ് നന്നായി പഠിച്ചു തൻ്റെ സ്വപനത്തിലേയ്‌ക്കെത്താൻ. ശമ്പളമുള്ള ഒരു ജോലി രാംദാസിന്റെ വലിയ സ്വപ്നമായിരുന്നു.…

Read More

ഇന്റർ നാഷനൽ ബുക്കർ പ്രൈസ്‌; കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ്. ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാൻഡ് 2022ൽ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടിയിരുന്നു. 12 കഥകളുടെ സമാഹാരമാണ് ഹാർട്ട് ഓഫ് ലാംപ്. ദീപ ഭാസ്തി ആണ് കന്നഡയിൽനിന്ന് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ആറു പുസ്തകങ്ങളടങ്ങിയ ചുരുക്കപ്പട്ടികയിലെ ഒരേയൊരു ചെറുകഥാ സമാഹാരവും ഹാർട്ട് ഓഫ് ലാംപ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ മുസ്‍ലിം സ്ത്രീകളുടെ ദൈനംദിന ജീവിതമാണ് കഥകളിൽ പ്രതിഫലിക്കുന്നത്. സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും ജാതി, അടിച്ചമർത്തൽ, അധികാരം…

Read More

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,325 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,379 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി.രോഗമുക്തി നിരക്ക് ഇപ്പോൾ 98.7 ശതമാനം. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 44,175പേരാണ്.പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ശതമാനം. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 3.87 ശതമാനം. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 220.66 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 95.21 കോടി രണ്ടാം…

Read More

രാജ്യത്ത് 7171 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് പുതിയ 7171 കേസുകൾ റിപ്പോർട്ട് ചെയ്തു. 40 പേർ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി ഉയർന്നു. ആകെ കേസുകളുടെ എണ്ണം 4.49 കോടിയായി. രാജ്യത്തെ സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 0.11 ശതമാനമാണ്. രോഗമുക്തരായവരുടെ എണ്ണം 4,43,56,693 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.18 ശതമാനമാണ്.

Read More

ധാന്യങ്ങൾ കൊണ്ടുള്ള ത്രിവർണ്ണ പതാക ഒരുക്കി കുദ്രോളി ക്ഷേത്രം

ബെംഗളൂരു: ശ്രീനാരായണ ഗുരു സ്ഥാപിച്ച മംഗളൂരു കുദ്രോളി ശ്രീ ഗോകര്‍ണ്ണനാഥേശ്വര ക്ഷേത്ര അങ്കണം ഇന്നലെ സവിശേഷമായ ദേശീയ പതാകയൊരുക്കി ശ്രദ്ധേനേടി. ധാന്യങ്ങളും പച്ചക്കറികളും കൊണ്ടാണ് 38 അടിയുള്ള ത്രിവര്‍ണ പതാക രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായ അമൃത് മഹോത്സവത്തില്‍ സജ്ജീകരിച്ചത്. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ബി.ജനാര്‍ദ്ദന പുജാരി ആഘോഷം ഉദ്ഘാടനം ചെയ്തു. വാര്‍ധക്യ ബുദ്ധിമുട്ടുകൾ വകവെക്കാതെ ചക്രക്കസേരയിലാണ് അദ്ദേഹം ആഘോഷത്തിന് എത്തിയത്. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിസ്വാര്‍ത്ഥനും മതേതര നിറകുടവുമായ ജനാര്‍ദ്ദന പൂജാരിയുടെ സാന്നിധ്യം…

Read More

24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 7240 ഓളം കോവിഡ് കേസുകൾ

COVID

വിവിധ : രാജ്യത്തെ കേസുകൾ കുത്തനെ ഉയർന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു. 2.13 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേര് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയർന്നു. ഇതുവരെ 4,26,40,301 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി.98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് ഇന്നലെ 5,233 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.62…

Read More
Click Here to Follow Us