പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവച്ച് കൊല്ലണം; കെഎൻ രാജണ്ണ

ബെംഗളൂരു: നിയമസഭയില്‍ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച്‌ കൊല്ലണമെന്ന് മന്ത്രി കെ.എൻ രാജണ്ണ. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈന്‍റെ അനുയായികള്‍ നിയമസഭയില്‍ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ രാജണ്ണയുടെ പ്രസ്താവന. കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല, അത് മെച്ചപ്പെടുകയാണ് ചെയ്തത്. ആരെങ്കിലും മുദ്രാവാക്യം വിളിച്ചോ മറ്റോ പാകിസ്താനെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അവരെ വെടിവെച്ച്‌ കൊല്ലണം. അതില്‍ യാതൊരു തെറ്റുമില്ല -രാജണ്ണ പറഞ്ഞു. മാത്രമല്ല,…

Read More

കാമുകനെ വിവാഹം കഴിച്ച് നഗരത്തിൽ നിയമ വിരുദ്ധമായി എത്തിയ പാക് വനിത അറസ്റ്റിൽ

ബെംഗളൂരു: പാകിസ്താനില്‍ നിന്നുമെത്തിയ യുവതി നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ചതിന് ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. ഇന്‍ഡ്യയിലെത്തിയ 19 -കാരിയായ ഇക്ര ജിവാനിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും തന്നെ ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള മുലായം സിങ് യാദവിനെ ഇക്ര ഒരു ഡേറ്റിംഗ് ആപിലൂടെയാണ് പരിചയപ്പെടുന്നത്. പരിജയം വളര്‍ന്ന് പ്രണയമായതോടെ പെണ്‍കുട്ടി യുവാവിനെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.നേപാള്‍ അതിര്‍ത്തിയിലൂടെയാണ് യാദവിനെ കാണാന്‍ പെൺകുട്ടി ഇന്‍ഡ്യയില്‍ എത്തിയത്. പിന്നീട് ഇരുവരും വിവാഹിതരായി. ശേഷം ബെംഗളൂരുറിലെത്തി.സര്‍ജാപൂര്‍ റോഡിന് സമീപമുള്ള ജുന്നസാന്ദ്ര പ്രദേശത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. പാകിസ്താനിലുള്ള തന്റെ അമ്മയേയും…

Read More

ബെംഗളൂരുവിലേക്ക് വന്ന വിമാനം പാകിസ്ഥാനിൽ ലാൻഡ് ചെയ്തതിൽ ദുരൂഹത 

ബെംഗളൂരു: അമേരിക്കയില്‍ നിന്നും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്വകാര്യ വിമാനം യാത്രയ്ക്കിടെ പാകിസ്ഥാനില്‍ ലാന്‍ഡിംഗ് ചെയ്തതിൽ ദുരൂഹത. കറാച്ചി വിമാനത്താവളത്തിലാണ് വിമാനം കുറച്ച്‌ സമയത്തേയ്ക്ക് ഇറങ്ങിയത്. ഇതിന് ശേഷം വീണ്ടും പറന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എത്തിയ വിമാനത്തില്‍ ഇന്ത്യന്‍ വിസയുള്ള ആറ് അമേരിക്കന്‍ യാത്രികരാണ് ഉണ്ടായിരുന്നത്. 14 സീറ്റുകളുള്ള ജെറ്റ് വിമാനത്തിലാണ് ഇവര്‍ പറന്നത്. സാധാരണ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടിലൂടെയാണ് പറക്കുന്നത്. എന്നാല്‍ ഈ ചെറുവിമാനം റൂട്ട് മാറ്റി പാകിസ്ഥാന് മുകളിലൂടെ…

Read More

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം, കേസെടുത്ത് ബെംഗളൂരു പോലീസ് 

ബെംഗളൂരു: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതിന്റെ പേരിൽ കേസെടുത്ത് ബെംഗളൂരു പോലീസ്. പാകിസ്ഥാന്‍ സിന്ദാബാദ് ഇന്ത്യ മൂര്‍ദാബാദ് എന്ന ടാഗ്‌ലൈനോടു കൂടിയ ക്ലബ്ബ് ഹൗസ് ഗ്രൂപ്പ് മീറ്റിങ്ങിന്‍റെ സ്ക്രീന്‍ഷോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്  ബെംഗളൂരു പോലീസ് കേസെടുത്തത്. പാകിസ്ഥാന്‍ പതാക പ്രൊഫൈല്‍ പിക്‌ചറായി ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥനയുണ്ടായതായും പോലീസ് കണ്ടെത്തി. സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിലാണ് പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ അനാദരിച്ചു എന്ന ഗുരുതരമായ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിപിയില്‍ പാകിസ്ഥാന്‍ അനുകൂല ദേശീയ പതാക സ്ഥാപിച്ചത്…

Read More

ഭാര്യ മർദ്ദിച്ച ശേഷം ഭർത്താവ് ചൂടുവെള്ളത്തിൽ ഇട്ട് പുഴുങ്ങി

കറാച്ചി : ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് അതി ക്രൂരമായി കൊലപ്പെടുത്തി. ആറ് മക്കളുടെ മുന്നില്‍ വച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്തു എന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ ബ്ലോക്ക് നമ്പര്‍ 4 ല്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ അടുക്കള ചട്ടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഗുല്‍ഷന്‍ ഇ ഇക്ബാല്‍ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഭര്‍ത്താവ് ആഷിഖ് ഹുസൈന്‍ ഭാര്യ നര്‍ഗീസിനെ മര്‍ദിച്ച ശേഷം മക്കളുടെ മുന്നില്‍ വച്ച്‌ ചട്ടിയില്‍…

Read More

സുരക്ഷാ ഭീഷണി, 16 യൂട്യൂബ് ചാനലുകൾക്ക് വിലക്ക്

ന്യൂഡല്‍ഹി: രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആയതിനാൽ ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 16 യുട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവ് പുറത്തു വിട്ടു. പത്ത് ഇന്ത്യന്‍ ചാനലുകള്‍ക്കും ആറ് പാകിസ്താന്‍ ചാനലുകള്‍ക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതിനാണ് നടപടി. ഈ ചാനലുകള്‍ക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു. രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങള്‍, സാമുദായിക സൗഹാര്‍ദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച്‌ വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. ചില ഇന്ത്യന്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ച…

Read More

പാക് സുപ്രീംകോടതി അജീനോമോട്ടോ നിരോധിച്ചു!

ഇസ്ലാമാബാദ്: ആരോഗ്യത്തിനു ഹാനികരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ‘ചൈനീസ് ഉപ്പ്’ എന്നറിയപ്പെടുന്ന അജീനോമോട്ടോ പാകിസ്ഥാനില്‍ നിരോധിച്ചു. പാക് സുപ്രീംകോടതിയാണ് അജീനോമോട്ടോ നിരോധന ഉത്തരവിറക്കിയത്. ഭക്ഷണ സാധനങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് അജീനോമോട്ടോ ഉപയോഗിക്കുന്നത്. ആരോഗ്യപരമായി ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് മിയാന്‍ സാക്വിബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിര്‍ദ്ദേശം നല്‍കി. ഈ പ്രശ്നം ക്യാബിനറ്റില്‍ അവതരിപ്പിക്കാനായി പാക്‌ പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കിഴക്കന്‍ പഞ്ചാബ്, വടക്കു പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുങ്ക്വ, തെക്കന്‍…

Read More

പാക്കിസ്ഥാനിൽ വീണ്ടും ഹിന്ദു ഡോക്ടറെ കൊന്നു

കറാച്ചി: പാക്കിസ്ഥാനിൽ ഹിന്ദു ഡോക്ടർ അക്രമികളുടെ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ ഗാർഡൻ ഈസ്റ്റ് സ്വദേശിയായ പ്രീതം ലഖ്‌വാനിയെയാണ്(56) അക്രമികൾ അദ്ദേഹത്തിന്റെ ആശുപത്രിക്ക് മുന്നിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്.ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനായി ഇറങ്ങിയപ്പോഴാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പ്രീതം ലഖ്‌വാനിയുടെ മകന്‍ രാകേഷ് കുമാര്‍ പറഞ്ഞതായി ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്ത് വൈദ്യുതി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അക്രമികളെ ആരും കണ്ടിട്ടില്ലെന്നാണ് വിവരം. ആരും അക്രമിയെ കണ്ടതായി മൊഴി നല്‍കിയിട്ടില്ല. ഒരാളാണോ ഒന്നില്‍ കൂടുതല്‍ ആളുകളാണോ വെടിവച്ചതെന്ന് പോലീസ് അന്വേഷിക്കുകയാണ്.കൊലപാതകത്തിന്…

Read More

പാക് കറൻസിയും റിവോൾവരും റൂട് മാപ്പും നൽകി.റാവല്പിണ്ടി വ്യോമസേനാ താവളം ചുട്ടെരിക്കാൻ ഇന്ത്യ തീരുമാനിച്ചു

ന്യൂ ഡൽഹി : കാർഗിൽ യുദ്ധം മൂർച്ഛിച്ച 1999 ജൂണിൽ പാക് വ്യോമസേനാ താവളങ്ങൾ ആക്രമിച്ചു നശിപ്പിക്കാൻ ഇന്ത്യ തയാർ എടുത്തിരുന്നതായി വെളിപ്പെടുത്തൽ.ഇരു രാഷ്ട്രങ്ങളും തമ്മിൽ ആണവ യുദ്ധത്തിന് പോലും വഴിവെച്ചേക്കുമായിരുന്ന വ്യോമസേനയുടെ ഈ ആക്രമണ പദ്ധതി എൻ ഡി ടി വിയാണ് ഇപ്പോൾ പുറത്തു വിട്ടത് . കാർഗിൽ യുദ്ധം മൂർച്ഛിച്ചതിനു ഇടയിൽ ഒത്തുതീർപ്പിനായി ഇന്ത്യയിൽ എത്തിയ പാക് വിദേശകാര്യമന്ത്രി സർതാജ് അസീസ് ചർച്ചകൾ പരാജയപ്പെട്ടു തിരിച്ചു പോയ പിന്നാലെയാണ് പാക് വ്യോമ താവളങ്ങൾ ആക്രമിക്കാൻ സജ്ജരാവാൻ നിർദ്ദേശം ലഭിച്ചത്. 1999 ജൂൺ…

Read More
Click Here to Follow Us