മകനെ ഉപേക്ഷിച്ച് പാകിസ്ഥാനിലെത്തിയ നാഗ്പൂർ യുവതിയെ ഇന്ത്യക്ക് കൈമാറി പാക് അധികൃതർ

ന്യൂഡൽഹി: നിയ​ന്ത്രണരേഖ മറികടന്ന് പാകിസ്താനിലേക്ക് കടന്ന നാഗ്പൂർ സ്വദേശിയെ ഇന്ത്യക്ക് കൈമാറി പാകിസ്താൻ. കാർഗിലിലെ ഹണ്ടർമാൻ ഗ്രാമത്തിൽ നിന്നാണ് ഇവർ അതിർത്തികടന്നത്. മെയ് 14നായിരുന്നു സംഭവം.

മകനെ ഹോട്ടലിൽ ഉപേക്ഷിച്ച് ഇവർ അതിർത്തി കടക്കുകയായിരുന്നു. പിന്നാലെ അതിർത്തിയിൽ വെച്ച് സുനിതയെ പാകിസ്താൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് ഇന്ന് പാകിസ്താൻ റേഞ്ചേഴ്സ് സുനിതയെ ബി.എസ്.എഫിന് കൈമാറി. സുനിതയെ തിരിച്ചെത്തിക്കുന്നതിനായി അമൃത്സറിലേക്ക് ഒരു ഓഫീസറുടേയും രണ്ട് കോൺസ്റ്റബിൾമാരുടേയും നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനൊപ്പം ചാരപ്രവൃത്തിയിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാകിസ്താൻ പൗരൻമാരുമായി സുനിത ബന്ധപ്പെട്ടിരുന്നുവെന്നത് വ്യക്തമായതായും  ഇത് സംബന്ധിച്ച് കൂടുതൽ പരിശോധകൾ ഉണ്ടാകുമെന്നും ജമ്മുകശ്മീർ പൊലീസും വ്യക്തമാക്കി.

പാകിസ്താനിലേക്ക് പോകുമ്പോൾ യുവതി ഉപേക്ഷിച്ച കുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
[masterslider id="10"]

Related posts