ജന്മദിനം ആഘോഷിക്കാൻ ലഹരിപ്പാർട്ടി: പങ്കെടുത്ത 31 പേർ അറസ്റ്റിൽ.

ബെംഗളൂരു : ജന്മദിനം ആഘോഷിക്കാൻ നടത്തിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത 31 പേർ അറസ്റ്റിൽ.

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ദേവനഹള്ളിയിലെ ഫാംഹൗസിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത ഏഴ് സ്ത്രീകളും ചൈന സ്വദേശിയും അടക്കമുള്ളവരാണ് പിടിയിലായത്.

മൂന്ന് ഗ്രാം കൊക്കെയ്ൻ, 60 ഗ്രാം ഹാഷിഷ്, അഞ്ച് ഗ്രാം ഹൈഡ്രോ കഞ്ചാവ് തുടങ്ങിയവയും പിടികൂടി. ലഹരിവസ്തുകൾ കൈവശംവെച്ചിരുന്ന നാലുപേരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബാക്കിയുള്ളവരെ ജാമ്യത്തിൽ വിട്ടയച്ചു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

ബാനസവാടി സ്വദേശിയായ സ്വകാര്യകമ്പനി ജീവനക്കാരൻ മാസാ ഷരീഫിന്റെ (26) പിറന്നാൾ ആഘോഷിക്കാനാണ് ഫാം ഹൗസ് വാടകയ്ക്കെടുത്ത് പാർട്ടി നടത്തിയത്.

പങ്കെടുത്തവരിൽ ഭൂരിപക്ഷവും ഷരീഫിന്റെ സുഹൃത്തുക്കളായ 24-നും 30-നും ഇടയിൽ പ്രായമുള്ള ഐടി ജീവനക്കാരായിരുന്നു.

രാത്രിയാരംഭിച്ച പാർട്ടി ദിവസം പുലരുംവരെ നീണ്ടു. നാട്ടുകാരിൽനിന്ന് വിവരമറിഞ്ഞ ദേവനഹള്ളി പോലീസ് രാവിലെ അഞ്ചോടെയാണ് പരിശോധന നടത്തി ലഹരിമരുന്നുകൾ കണ്ടെത്തിയത്.

പാർട്ടിയിൽ ഉപയോഗിച്ചതിനുശേഷം ബാക്കിവന്ന ലഹരിമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

പിടിയിലായ 31 പേരെയും ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തി.

പാർട്ടിയിൽ പ്രശസ്തരായ ആരും പങ്കെടുത്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ലഹരിക്കടത്തുകാരും ഇതിൽ പങ്കെടുത്തിരുന്നുവോയെന്ന് അന്വേഷണം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts