ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി നടി പ്രീതി സിന്റ; ഒരു കോടി രൂപ നൽകി

ജയ്‌പൂർ : ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാൻ 1.10 കോടി രൂപയാണ് സംഭാവന ചെയ്‌തത്‌. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നൽകിയത്.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് പ്രീതി അഭിപ്രായപ്പെട്ടത്. ജയ്പൂരിൽ നടന്ന സംഭാവന ചടങ്ങിൽ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു.

“നമ്മുടെ സായുധ സേനയിലെ ധീരരായ കുടുംബങ്ങൾക്ക് തിരികെ നൽകേണ്ടത് ബഹുമതിയും ഉത്തരവാദിത്തവുമാണ്. നമ്മുടെ സൈനികർ നടത്തിയ ത്യാഗങ്ങൾക്ക് ഒരിക്കലും പ്രതിഫലം നൽകാൻ കഴിയില്ല.പക്ഷേ നമുക്ക് അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനും അവരുടെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്ക്കാനും കഴിയും. ഇന്ത്യയുടെ സായുധ സേനകളിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു.”എന്നിങ്ങനെയായിരുന്നു നടിയുടെ വാക്കുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts