സൈനിക ഹെലികോപ്റ്റര്‍ തകർന്നു; പെെലറ്റ് മരിച്ചു, കോ-പൈലറ്റിന്റെ നില ഗുരുതരം

ജമ്മു : ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുരെസ് സെക്ടറിലെ ബറാബ് മേഖലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻകൂർ പോസ്റ്റിൽ നിന്ന് രോഗിയായ സൈനികനെ രക്ഷപെടുത്തുന്ന ദൗത്യത്തിനിടെ ഇന്ത്യൻ ആർമി ചീറ്റ ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെടുകയും കോ-പൈലറ്റിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗറിലെ ഡിഫൻസ് പിആർഒ നൽകിയ വിവരമനുസരിച്ച്, മഞ്ഞുവീഴ്ച്ചയാണ് അപകട കാരണം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഗുറേസ് താഴ്‌വരയിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഉടന്‍ തന്നെ രക്ഷപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൈലറ്റിനെ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോ-പൈലറ്റ്…

Read More

ചൈനയ്ക്ക് മറുപടി: ഗാല്‍വനില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി ഇന്ത്യൻ സൈന്യം

ബെംഗളൂരു : ചൈനയ്ക്ക് മറുപടിയായി ഗാല്‍വനില്‍ പതാക ഉയര്‍ത്തിയ ഇന്ത്യ. പുതുവത്സര ദിനത്തില്‍ ഗാല്‍വനില്‍ ചൈനീസ് പതാക ഉയര്‍ത്തി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു അതെ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യ. ഗാല്‍വനില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയാണ് ഇന്ത്യന്‍ സൈന്യം ചൈനയക്ക് മറുപടി നല്‍കിയത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗാല്‍വനിലെ ഉയര്‍ന്ന മേഖലയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി നില്‍ക്കുന്ന സൈനികരുടെ ചിത്രങ്ങളാണ് ഇപ്പോൾ സ്മൂകിക മാധ്യമങ്ങളിൽ വൈറൽ ആണ്.ചൈനീസ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടത്.

Read More

കാശ്മീരില്‍ വ്യോമസേനാ കേന്ദ്രത്തിനുനേരെ ഭീകരാക്രമണം

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈനിക കേന്ദ്രത്തിനുനേരെ ഭീകരാക്രമണം. കാശ്മീരിലെ മലംഗ്പോറയില്‍ വ്യോമസേനാ കേന്ദ്രത്തിനുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സൈനിക കേന്ദ്രത്തിലെ പ്രവേശന കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. ആളപായം ഉണ്ടായതായി വിവരമില്ല. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടലുകള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More
Click Here to Follow Us