സൈനിക ഹെലികോപ്റ്റര്‍ തകർന്നു; പെെലറ്റ് മരിച്ചു, കോ-പൈലറ്റിന്റെ നില ഗുരുതരം

ജമ്മു : ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുരെസ് സെക്ടറിലെ ബറാബ് മേഖലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻകൂർ പോസ്റ്റിൽ നിന്ന് രോഗിയായ സൈനികനെ രക്ഷപെടുത്തുന്ന ദൗത്യത്തിനിടെ ഇന്ത്യൻ ആർമി ചീറ്റ ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെടുകയും കോ-പൈലറ്റിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

ശ്രീനഗറിലെ ഡിഫൻസ് പിആർഒ നൽകിയ വിവരമനുസരിച്ച്, മഞ്ഞുവീഴ്ച്ചയാണ് അപകട കാരണം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇന്ന് രാവിലെ ഗുറേസ് താഴ്‌വരയിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഉടന്‍ തന്നെ രക്ഷപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൈലറ്റിനെ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോ-പൈലറ്റ് , ഉധംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts