ശ്രീനഗറിന് സമീപം പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 2 പേർ മരിച്ചു, 12 പേർക്ക് പരിക്ക്.

ശ്രീനഗർ:  സെവാനിലെ പോലീസ് ക്യാമ്പിന് സമീപം ഇന്ന് വൈകുന്നേരം രണ്ട് തീവ്രവാദികൾ പോലീസ് ബസ് ആക്രമിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിലെ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. സെവാൻ മേഖലയിലാണ് സംഭവം. മരണമടഞ്ഞ പോലീസുകാരിൽ ഒരാൾ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും മറ്റൊരാൾ സെക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, അതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകൾ ഉള്ള അതീവ സുരക്ഷിതമായ പ്രദേശത്ത് ഭീകരർ ബസിനു നേരെ കനത്ത…

Read More

കാശ്മീരില്‍ വ്യോമസേനാ കേന്ദ്രത്തിനുനേരെ ഭീകരാക്രമണം

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈനിക കേന്ദ്രത്തിനുനേരെ ഭീകരാക്രമണം. കാശ്മീരിലെ മലംഗ്പോറയില്‍ വ്യോമസേനാ കേന്ദ്രത്തിനുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സൈനിക കേന്ദ്രത്തിലെ പ്രവേശന കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. ആളപായം ഉണ്ടായതായി വിവരമില്ല. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടലുകള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More