പാകിസ്ഥാനിൽ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; പത്ത് മരണം

കറാച്ചി: പാക്കിസ്ഥാൻ – മധ്യ, വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് പേർ മരിച്ചതായും 43 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ശക്തമായ കാറ്റിലും ഇടിമിന്നലിലുമായി വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

പാക് അധീന കശ്‍മീരിൽ നാല് സ്ത്രീകളുൾപ്പെടെ അഞ്ച് പേരും, വടക്ക് പടിഞ്ഞാറിലെ ഖൈബർ പഖ്തുൻഖ്വയിൽ മൂന്ന് പേരും പാക് അധീന പഞ്ചാബിൽ രണ്ടുപേർ മരിച്ചതായും ഒരാളെ കാണുന്നില്ലെന്നും പാക്കിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

നിലവിൽ മസ്ജിദ് ഉൾപ്പെടെ 12 വീടുകൾ തകർന്നതായി പാക് അധീന കശ്‍മീരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഹാറൂൺ റഷീദ് വ്യക്തമാക്കി. ദേശീയ ദുരന്ത അതോറിറ്റിയുടെ കണക്കനുസരിച്ച് ശനിയാഴ്ചവരെ ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts