ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരനും സംഗീത സംവിധായകൻ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും ഉൾപ്പെടെ പത്മവിഭൂഷൺ;ഡോ. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷൺ.

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരനും സംഗീത സംവിധായകൻ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും ഉൾപ്പെടെ പത്മവിഭൂഷൺ സമ്മാനിക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയാണു പത്മവിഭൂഷൺ. ഡോ. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷൺ സമ്മാനിക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്.ധോണിയും പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി.

സാന്ത്വന ചികിൽസാരംഗത്തു നിന്നുള്ള ഡോ.എം.ആർ.രാജഗോപാൽ, പാരമ്പര്യ വിഷ ചികിൽസാമേഖലയിൽ ‘വനമുത്തശ്ശി’ എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി എന്നീ മലയാളികൾക്ക് ഉൾപ്പെടെ പത്മശ്രീ പുരസ്കാരം. മലയാളിയായ എയർ മാർഷൽ ചന്ദ്രശേഖരൻ ഹരികുമാറിന് പരംവിശിഷ്ട സേവാമെഡൽ നൽകും. പശ്ചിമ വ്യോമ കമാൻഡ് മേധാവിയാണ് ചന്ദ്രശേഖരൻ ഹരികുമാർ.

പത്മശ്രീ പുരസ്കാരങ്ങൾ:

അൻവർ ജലാൽപുർ (ഉറുദു സാഹിത്യം)

ഇബ്രാഹിം സത്താർ (സൂഫി സംഗീതം)

മാനസ് ബിഹാറി വർമ (പ്രതിരോധം–ശാസ്ത്രം)

സിത്തവ്വ ജോദ്ദാതി (സാമൂഹിക സേവനം)

നൗഫ് മർവായ് (യോഗ)

വി.നാനമ്മാൾ (യോഗ)

അരവിന്ദ് ഗുപ്ത (വിദ്യാഭ്യാസം, സാഹിത്യം)

ഭാജു ശ്യാം (ചിത്രകല)

സുധാൻഷു ബിശ്വാസ് (സാൂഹിക സേവനം)

മുർളികാന്ത് പേട്കർ (കായികം)

രാജഗോപാലൻ വാസുദേവൻ (ശാസ്ത്രം)

സുഭാഷിണി മിസ്ത്രി (സാമൂഹിക സേവനം)

വിജയലക്ഷ്മി നവനീത കൃഷ്ണന്‍ (സാഹിത്യം)

സുലഗട്ടി നരസമ്മ (വൈദ്യശാസ്ത്രം)

യേഷി ദോഡെൻ (വൈദ്യശാസ്ത്രം)

റാണി/അഭയ് ഭാങ് (വൈദ്യശാസ്ത്രം)

ലെന്റിന അവോ താക്കർ (സാമൂഹിക േസവനം)

റോമുലസ് വിറ്റേക്കർ (വനസംരക്ഷണം)

സമ്പത്ത് റാംതെക് (സാമൂഹിക സേവനം)

സാൻദുക് റൂയിത്ത് (വൈദ്യശാസ്ത്രം)

Updating…

2017 ഏപ്രിൽ 27ന് 99 വയസ്സ് പൂർത്തിയാക്കി ഈ വർഷം നൂറാം വയസിലേക്കു പ്രവേശിക്കുകയാണ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. 1918 ഏപ്രിൽ 27നു വികാരി ജനറാൾ വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി ജനനം. കോഴഞ്ചേരി ഹൈസ്ക്കൂളിലും ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്ക്കൂളിലും ആലുവ യുസി കോളജിലുമായി പഠനം. 1940ൽ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം. 1944 ജനുവരി ഒന്നിന് ശെമ്മാശനും അതേ വർഷം ജൂൺ മൂന്നിനു വൈദികനുമായി. 1944ൽ ബെംഗളൂരു ഇടവക വികാരിയായി.

1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്ത. 1980ൽ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷൻ. 1990ൽ റാന്നി– നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ– തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്ത, 1999 ഒക്ടോബർ 23ന് ഇരുപതാം മാർത്തോമ്മാ (മാർത്തോമ്മാ മെത്രാപ്പൊലീത്ത). 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞ് മാരാമണ്ണിലെ അരമനയിലേക്കു താമസം മാറ്റി. ഇപ്പോൾ വിശ്രമജീവിതം.

2017ലെ നവതി ആഘോഷത്തിനു പിന്നാലെയാണ് പി.പരമേശ്വരനെത്തേടി പത്മവിഭൂഷണ്‍ പുരസ്കാരമെത്തുന്നത്. ആലപ്പുഴ ചേര്‍ത്തലയിലെ മുഹമ്മയില്‍ ചാരമംഗലം എന്ന ഗ്രാമത്തില്‍, താമരശ്ശേരിയില്‍ പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ ജനത്തിന്റെയും ഇളയമകനായി  1926 ലായിരുന്നു ജനനം. ചിന്തകനും എഴുത്തുകാരനുമായ പരമേശ്വരൻ ആർഎസ്എസ് പ്രസ്ഥാനങ്ങളുടെയും ബിജെപിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘത്തിന്റെയും താത്വികാചാര്യനുമായിരുന്നു.

ചങ്ങനാശ്ശേരി എസ്ബി. കോളജിലും തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു ഉന്നതവിദ്യാഭ്യാസം. യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്താണ് ആർഎസ്എസിലേക്ക് ആകൃഷ്ടനാകുന്നത്. ആർഎസ്എസ്. തലവൻ എം.എസ്. ഗോൾവാൾക്കറുമായുൾപ്പെടെ അടുത്ത ബന്ധമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാപാർട്ടി അധികാരത്തിലേറിയെങ്കിലും മാറി നിൽക്കാനായിരുന്നു തീരുമാനം.

അക്കാലത്ത് ഡൽഹിയിൽ ദീനദയാൽ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീട് കേരളത്തിലേക്കു തിരിച്ചെത്തി 1982ൽ തിരുവനന്തപുരം ആസ്ഥാനമായി ഭാരതീയ വിചാരകേന്ദ്രം ആരംഭിച്ചു. അന്നുമുതൽ കേന്ദ്രത്തിന്റെ ഡയറക്ടർ സ്ഥാനത്തുണ്ട്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us