സംസ്കാര ചടങ്ങുകൾക്ക് പണമില്ല; പങ്കാളിയുടെ മൃതദേഹം ചാക്കിൽ സൂക്ഷിച്ച് 53 കാരൻ 

ഇന്ദോർ: മരണാനന്തര ചടങ്ങുകള്‍ നിർവഹിക്കാൻ പണമില്ലാത്തതിനാല്‍ ജീവിത പങ്കാളിയുടെ മൃതദേഹം 55കാരൻ മൂന്നുദിവസം വീട്ടില്‍ സൂക്ഷിച്ചു.

പിന്നീട് ചാക്കിലാക്കിയ മൃതദേഹം റോഡില്‍ ഉപേക്ഷിച്ചു.

മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം.

10 വർഷമായി ഇരുവരും ഒരുമിച്ച്‌ താമസിക്കുകയായിരുന്നു

57കാരിയായ ആശ നർഗാവെയും 55കാരനായ മദൻ നർഗാവെയും.

ദീർഘനാളായി കരള്‍ സംബന്ധമായ അസുഖവും മറ്റും ഇവർക്കുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

തുടർന്നുണ്ടായ സ്വാഭാവിക മരണമാണ് സ്ത്രീയുടേതെന്നും പോലീസ് പറഞ്ഞു.

ചന്ദൻ നഗർ പ്രദേശത്ത് ഞായറാഴ്ചയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ 57കാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ പരിക്കേറ്റ പാടുകള്‍ ഇല്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

മൂന്നുദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്ന് ദുർഗന്ധം വമിച്ചപ്പോള്‍ അയല്‍വാസികള്‍ പരാതിപ്പെട്ടതിനെത്തുടർന്നാണ് ശനിയാഴ്ച രാത്രി വീടിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയത്.

തുടർന്ന് വീട്ടില്‍ നിന്ന് 200 മീറ്റർ അകലെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ മനോദൗർബല്യം ഉള്ളതുപോലെയായിരുന്നു മദന്‍റെ പെരുമാറ്റം.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

മൃതദേഹം ആചാരപ്രകാരം സംസ്കരിച്ചതായി ചന്ദൻ നഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഇന്ദ്രാമണി പട്ടേല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
[masterslider id="10"]

Related posts