അവിഹിതം സംശയിച്ച് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു 

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ യുവാവിനെ കെട്ടിയിട്ട് മർദിച്ചു.

അക്രമത്തിനിടെ യുവതിക്കും മർദനമേറ്റു. ഗ്വാളിയോർ ജില്ലയിലെ ദേവ്ഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

വിവാഹിതയായ യുവതി കഴിഞ്ഞ രണ്ട് മാസമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് സബ് ഡിവിഷണല്‍ ഓഫീസർ ഓഫ് പോലീസ് (എസ്ഡിഒപി) ജിതേന്ദ്ര നാഗായിച്ച്‌ പറഞ്ഞു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

കുടുംബാംഗങ്ങള്‍ ഇല്ലാത്ത സമയത്താണ് യുവതി യുവാവിനെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ വീട്ടുക്കാർ സ്ഥലത്തെത്തുകയും യുവാവിനെ കയർ കൊണ്ട് കെട്ടിയ ശേഷം മർദ്ദിക്കുകയും ചെയ്തു.

മെയ് 25 ന് നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്ന് ഗ്വാളിയോർ റേഞ്ച് ഇൻസ്‌പെക്ടർ ജനറല്‍ അരവിന്ദ് സക്‌സേന പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts