ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകം; പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഒരാഴ്ചയ്ക്കിടെ രണ്ട് പേരെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

ബനശങ്കരി സ്വദേശിയായ ഗിരീഷ് ആണ് അറസ്റ്റിലായത്.

പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്.

അടിപ്പാതയില്‍ കിടന്നുറങ്ങുന്നവര്‍ക്ക് നേരെ മദ്യലഹരിയില്‍ കല്ലെറിയുന്നതിനായിരുന്നു ഇയാളുടെ രീതി.

മെയ് 12 ന് ജയനഗര്‍ ബ്ലോക്കില്‍ ഒരാളെ വലിച്ചിഴച്ച്‌ തലയില്‍ കൂറ്റന്‍ കല്ലിട്ട് ഗിരീഷ് കൊലപ്പെടുത്തിയിരുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരയെ ഗിരീഷ് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ബനശങ്കരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മെയ് 18 ന് സിറ്റി മാര്‍ക്കറ്റിന് പിന്നില്‍ സമാനമായ രീതിയില്‍ മറ്റൊരാളെയും ഇയാള്‍ കൊലപ്പെടുത്തി.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഗിരീഷ് കൂട്ടാളിയായ സുരേഷിനെ കൊലപ്പെടുത്തിയത്.

വാക്കേറ്റത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന സുരേഷിനെ ഗിരീഷ് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.

ഇതോടെ മറ്റൊരു കൊലക്കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

തെരുവില്‍ ഉറങ്ങിക്കിടന്നവരെ ഗിരീഷ് കൊള്ളയടിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts