അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യിലുള്ള യൂട്യൂ​ബ് ആ​സ്ഥാ​ന​ത്ത് വെ​ടി​വ​യ്പ്.

കാ​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ലെ വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യിലുള്ള യൂട്യൂ​ബ് ആ​സ്ഥാ​ന​ത്ത് വനിതാ അക്രമി നടത്തിയ വെ​ടിവ​യ്പി​ൽ നാല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അമേരിക്കൻ സമയം ഉച്ചക്ക് 12.45നാണ് സംഭവം. പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റിപ്പോര്‍ട്ട്‌.

കൈത്തോക്കുമായെത്തിയ സ്ത്രീ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറിയ സ്ത്രീയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. 30 വയസ് പ്രായമുള്ള സ്ത്രീയാണ് വെടിവയ്പ് നടത്തിയത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

1,700 ജീ​വ​ന​ക്കാ​രാ​ണ് യൂട്യൂ​ബ് ആ​സ്ഥാ​ന​ത്ത് ജോ​ലി​ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us