ലാൽബാഗിലും കബൺ പാർക്കിലും ഫോട്ടോ– വിഡിയോ ചിത്രീകരണത്തിനു നിരോധനം.

ബെംഗളൂരു∙ ലാൽബാഗിലും കബൺ പാർക്കിലും ഫോട്ടോ– വിഡിയോ ചിത്രീകരണത്തിനു നിരോധനം ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ്. പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ഷൂട്ടിങ് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. മൊബൈൽ ഫോൺ ക്യാമറകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പ്രഫഷനൽ ക്യാമറ, ഫ്ലാഷ് ലൈറ്റ്, റിഫ്ളക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള ചിത്രീകരണം അനുവദിക്കില്ലെന്നും ഹോർട്ടികൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.ജഗദീഷ് പറഞ്ഞു. ഫ്ലാഷ് ലൈറ്റുകളിൽ നിന്നുള്ള വെളിച്ചം പാർക്കിലെ തേനീച്ചകളെ ആകർഷിക്കുകയും പലപ്പോഴും ആൾക്കൂട്ടത്തിന് നേരെ തിരിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.‌കബൺ പാർക്കിൽ ഫോട്ടോ ഷൂട്ടിന്റെ മറവിൽ നീലച്ചിത്രം ചിത്രീകരിക്കുന്ന…

Read More

ഇന്ത്യ ആതിഥ്യം വഹിക്കുന്ന രാജ്യാന്തര ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കാന്‍ ചൈനയെ ക്ഷണിച്ച് ഇന്ത്യ.

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന രാജ്യാന്തര ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കാന്‍ ചൈനയെ ക്ഷണിച്ച് ഇന്ത്യ. ഏപ്രില്‍ 11 മുതല്‍ ചെന്നൈയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ എണ്‍പതോളം ലോകരാജ്യങ്ങള്‍ പങ്കെടുക്കും. നാല് ദിവസമാണ് പ്രദര്‍ശനം. അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ സജീവമാണെങ്കിലും ചര്‍ച്ചയിലൂടെ സമാധാന അന്തരീക്ഷം നിലനിറുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ചൈനയെ ക്ഷണിച്ചതിലൂടെ ഇന്ത്യ കൈമാറാന്‍ ആഗ്രഹിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കയ്യേറ്റങ്ങള്‍ ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്ന അസ്വസ്ഥത ചെറുതല്ല. എങ്കിലും നയതന്ത്രചര്‍ച്ചകളിലൂടെ സമവായത്തില്‍ എത്താനാണ് ഇന്ത്യയുടെ നീക്കം. ഏഷ്യയിലെ ഏറ്റവും വലിയ കര,…

Read More

രാഹുല്‍ ഗാന്ധിയുടെയും അമിത്ഷായുടെയും പ്രത്യേക വിമാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ബംഗളൂരു: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇരുവരും ഹൂബ്ലി വിമാനത്താവളത്തില്‍ ഇറങ്ങിയ അവസരത്തിലായിരുന്നു പരിശോധന. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം ബംഗളൂരുവിലെ മൂന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും പ്രത്യേക ലക്ഷ്യം വെച്ചുള്ള പരിശോധനയായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ധര്‍വാദ് അറിയിച്ചു. നിയമാസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നലെ രാവിലെ കര്‍ണ്ണാടകയില്‍ എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍…

Read More

ബ്രിട്ടൻ എംബിഎ ബിരുദധാരി വിദഗ്ദമായി വിവിധ ജ്വല്ലറികളിൽ കവർച്ച നടത്തി.

ബെംഗളൂരു: ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണം  കവർന്ന കേസിൽ എംബിഎ ബിരുദധാരി യെലഹങ്ക സ്വദേശി പ്രഭു കനകരത്‌നം (34) പിടിയിൽ. ബ്രിട്ടനിൽ നിന്ന് എംബിഎ ബിരുദം നേടിയ പ്രഭു നഗരത്തിൽ സ്വന്തമായി ആരംഭിച്ച ബിസിനസ് നഷ്ടത്തിലായതിനെ തുടർന്നാണു മോഷണത്തിലേക്കു തിരിഞ്ഞത്. ജയനഗറിലെ ജ്വല്ലറിയിൽ ആഭരണം വാങ്ങാൻ എന്ന വ്യാജേന എത്തിയ പ്രഭു ജീവനക്കാരനെ കബളിപ്പിച്ച് സ്വർണമാലയുമായി മുങ്ങുകയായിരുന്നു. സമാനമായ രീതിയിൽ നഗരത്തിലെ വിവിധ ജ്വല്ലറികളിൽ കവർച്ച നടത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിനെ തുടർന്നാണ് ജയനഗർ പൊലീസ് ഇയാളെ പിടികൂടിയത്.

Read More

നാളെ തമിഴ്നാട്ടിൽ ബന്ദ്; ബെംഗളൂരുവിൽ നിന്നു തമിഴ്‌നാടുവഴി കേരളത്തിലേക്കുള്ള ബസുകൾ അയയ്ക്കണമോ എന്ന് ഇന്നു തീരുമാനിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.

ബെംഗളൂരു ∙ കാവേരി പ്രശ്നത്തിൽ തമിഴ്നാട്ടിലെ പ്രതിഷേധം കണക്കിലെടുത്ത് കർണാടക ആർടിസി ഇന്നലെ ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിലെ പകൽ സർവീസുകൾ റദ്ദാക്കി. സേലം വഴിയും മൈസൂരു–സത്യമംഗലം വഴിയുമായി 10 പകൽ സർവീസുകളാണുള്ളത്. അതേസമയം തമിഴ്നാട്ടിലേക്കും സേലം വഴി കേരളത്തിലേക്കുമുള്ള രാത്രി സർവീസുകൾ മുടങ്ങിയില്ല. നാളെ തമിഴ്നാട്ടിൽ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നു ബസുകൾ അയയ്ക്കണമോ എന്ന് ഇന്നു തീരുമാനിക്കുമെന്നും കർണാടക ആർടിസി അധികൃതർ അറിയിച്ചു.

Read More

വസ്തുനികുതി ഈ മാസം തന്നെ അടയ്ക്കുന്നവർക്ക് 5% ഇളവു ലഭിക്കുമെന്നു ബിബിഎംപി.

ബെംഗളൂരു∙ നടപ്പു സാമ്പത്തിക വർഷത്തെ വസ്തുനികുതി ഈ മാസം തന്നെ അടയ്ക്കുന്നവർക്ക് 5% ഇളവു ലഭിക്കുമെന്നു ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) അറിയിച്ചു. ബിബിഎംപി വാർഡ് ഓഫിസുകൾ, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, കനറാ ബാങ്ക് എന്നിവയിലൂടെ നേരിട്ടും ബിബിഎംപി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായും നികുതി അടയ്ക്കാം. അതേസമയം മുൻവർഷങ്ങളിൽ ഓൺലൈൻ ഇടപാടിൽ പലതവണ തകരാർ സംഭവിക്കുകയും ഒട്ടേറെപ്പേരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒന്നിലധികം തവണ പണം നഷ്ടപ്പെട്ടതായും വ്യാപക പരാതി ഉയർന്നിരുന്നു. ഇത്തവണ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നു ബിബിഎംപി ജോയിന്റ് കമ്മിഷണർ (റവന്യു) എം.വെങ്കടാചലപതി പറഞ്ഞു. 5000 രൂപയിൽ…

Read More

വിഷുവിന് 30 സ്പെഷ്യൽ ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി.

ബെംഗളൂരു: വിഷുവിന് നാട്ടിലേക്കുള്ള തിരക്ക് പരമാവധി മുതലാക്കാൻ  സ്പെഷൽ ബസുകളുമായി കർണാടക ആർടിസി. തിരക്കു കൂടുതലുള്ള 12നും 13നുമായി 30 സ്പെഷലുകളാണ് ഇതുവരെ അനുവദിച്ചത്. കോട്ടയം (2), മൂന്നാർ (1), എറണാകുളം (3), തൃശൂർ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂർ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുക. ഇതിൽ 13 എണ്ണം സേലം വഴിയാണ്. കേരള ആർടിസിയേക്കാൾ ടിക്കറ്റ് ചാർജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാൽ സേലം വഴിയുള്ള സ്പെഷലുകളിലെ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിയുന്നത്.

Read More

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് വര്‍ണ്ണാഭമായ തുടക്കം.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇ​​ന്ന് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. നാ​​ളെ മു​​ത​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ക. ഗെയിംസിന്‍റെ പ്രധാന വേദിയായ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഗോള്‍ഡ് കോസ്റ്റ് നഗരത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്. ഉ​​ദ്ഘാ​​ട​​നപ​​രി​​പാ​​ടി​​ക​​ൾ ചി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് ഇം​ഗ്ലീ​ഷു​​കാ​​ര​​നാ​​യ ഡേ​​വി​​ഡ് സോ​​ൽ​​ക് വ​​റാ​​ണ്. 2004, 2008 ഒളിമ്പിക്സുകള്‍, 2014 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ്, 2010 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ, വി​​ല്യം രാ​​ജ​​കു​​മാ​​ര​​ന്‍റെ​​യും കെ​​യ്റ്റ്…

Read More

അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യിലുള്ള യൂട്യൂ​ബ് ആ​സ്ഥാ​ന​ത്ത് വെ​ടി​വ​യ്പ്.

കാ​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ലെ വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യിലുള്ള യൂട്യൂ​ബ് ആ​സ്ഥാ​ന​ത്ത് വനിതാ അക്രമി നടത്തിയ വെ​ടിവ​യ്പി​ൽ നാല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അമേരിക്കൻ സമയം ഉച്ചക്ക് 12.45നാണ് സംഭവം. പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റിപ്പോര്‍ട്ട്‌. കൈത്തോക്കുമായെത്തിയ സ്ത്രീ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറിയ സ്ത്രീയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. 30 വയസ് പ്രായമുള്ള സ്ത്രീയാണ് വെടിവയ്പ് നടത്തിയത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. 1,700 ജീ​വ​ന​ക്കാ​രാ​ണ് യൂട്യൂ​ബ് ആ​സ്ഥാ​ന​ത്ത്…

Read More

ശാസ്ത്ര സാഹിത്യവേദി വനിതാവിഭാഗം സ്ത്രീശക്തിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി.

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാവിഭാഗം സ്ത്രീശക്തിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ ദിനാഘോഷം കെ.ജി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഭാഭ അറ്റോമിക് ഗവേഷണ കേന്ദ്രത്തിലെ റിട്ട.സയന്റിസ്റ്റ് സുരേഷ് കോടൂർ മുഖ്യപ്രഭാഷണം നടത്തി. ഗീതാ നാരായണൻ, കൽപന പ്രതീഷ്, റീന, ആർ.വി.ആചാരി, കെ.ആർ.കിഷോർ, ടി.എം.ശ്രീധരൻ, എം.ബി.മോഹൻദാസ്, ആർ.വി. പിള്ള, പൊന്നമ്മദാസ് എന്നിവർ പ്രസംഗിച്ചു.

Read More
Click Here to Follow Us