ലാൽബാഗിലും കബൺ പാർക്കിലും ഫോട്ടോ– വിഡിയോ ചിത്രീകരണത്തിനു നിരോധനം.

ബെംഗളൂരു∙ ലാൽബാഗിലും കബൺ പാർക്കിലും ഫോട്ടോ– വിഡിയോ ചിത്രീകരണത്തിനു നിരോധനം ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ്. പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ഷൂട്ടിങ് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. മൊബൈൽ ഫോൺ ക്യാമറകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പ്രഫഷനൽ ക്യാമറ, ഫ്ലാഷ് ലൈറ്റ്, റിഫ്ളക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള ചിത്രീകരണം അനുവദിക്കില്ലെന്നും ഹോർട്ടികൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.ജഗദീഷ് പറഞ്ഞു.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

ഫ്ലാഷ് ലൈറ്റുകളിൽ നിന്നുള്ള വെളിച്ചം പാർക്കിലെ തേനീച്ചകളെ ആകർഷിക്കുകയും പലപ്പോഴും ആൾക്കൂട്ടത്തിന് നേരെ തിരിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.‌കബൺ പാർക്കിൽ ഫോട്ടോ ഷൂട്ടിന്റെ മറവിൽ നീലച്ചിത്രം ചിത്രീകരിക്കുന്ന സംഘത്തെ മുൻപ് പിടികൂടിയിരുന്നു. കേരളത്തിൽ നിന്നടക്കം വിവാഹ ആൽബം ചിത്രീകരിക്കുന്നതിനായി ‌ലാൽബാഗിലെത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts