വിഷുവിന് 30 സ്പെഷ്യൽ ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി.

ബെംഗളൂരു: വിഷുവിന് നാട്ടിലേക്കുള്ള തിരക്ക് പരമാവധി മുതലാക്കാൻ  സ്പെഷൽ ബസുകളുമായി കർണാടക ആർടിസി. തിരക്കു കൂടുതലുള്ള 12നും 13നുമായി 30 സ്പെഷലുകളാണ് ഇതുവരെ അനുവദിച്ചത്.

കോട്ടയം (2), മൂന്നാർ (1), എറണാകുളം (3), തൃശൂർ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂർ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുക. ഇതിൽ 13 എണ്ണം സേലം വഴിയാണ്. കേരള ആർടിസിയേക്കാൾ ടിക്കറ്റ് ചാർജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാൽ സേലം വഴിയുള്ള സ്പെഷലുകളിലെ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ
  മൂക്ക് പൊത്താതെ കടന്നുപോകാനാവില്ല; ലക്ഷങ്ങൾ മുടക്കിയ അണ്ടർപാസ് ഇപ്പോൾ തുറന്ന മൂത്രപ്പുര!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us