ബ്രിട്ടൻ എംബിഎ ബിരുദധാരി വിദഗ്ദമായി വിവിധ ജ്വല്ലറികളിൽ കവർച്ച നടത്തി.

ബെംഗളൂരു: ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണം  കവർന്ന കേസിൽ എംബിഎ ബിരുദധാരി യെലഹങ്ക സ്വദേശി പ്രഭു കനകരത്‌നം (34) പിടിയിൽ. ബ്രിട്ടനിൽ നിന്ന് എംബിഎ ബിരുദം നേടിയ പ്രഭു നഗരത്തിൽ സ്വന്തമായി ആരംഭിച്ച ബിസിനസ് നഷ്ടത്തിലായതിനെ തുടർന്നാണു മോഷണത്തിലേക്കു തിരിഞ്ഞത്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ജയനഗറിലെ ജ്വല്ലറിയിൽ ആഭരണം വാങ്ങാൻ എന്ന വ്യാജേന എത്തിയ പ്രഭു ജീവനക്കാരനെ കബളിപ്പിച്ച് സ്വർണമാലയുമായി മുങ്ങുകയായിരുന്നു. സമാനമായ രീതിയിൽ നഗരത്തിലെ വിവിധ ജ്വല്ലറികളിൽ കവർച്ച നടത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിനെ തുടർന്നാണ് ജയനഗർ പൊലീസ് ഇയാളെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts