രാഹുല്‍ ഗാന്ധിയുടെയും അമിത്ഷായുടെയും പ്രത്യേക വിമാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ബംഗളൂരു: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇരുവരും ഹൂബ്ലി വിമാനത്താവളത്തില്‍ ഇറങ്ങിയ അവസരത്തിലായിരുന്നു പരിശോധന.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം ബംഗളൂരുവിലെ മൂന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും പ്രത്യേക ലക്ഷ്യം വെച്ചുള്ള പരിശോധനയായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ധര്‍വാദ് അറിയിച്ചു. നിയമാസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നലെ രാവിലെ കര്‍ണ്ണാടകയില്‍ എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts