വാക്കുതർക്കം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി.

തുമകുരു ജില്ലയിലെ ഹോസ്‌പേട്ട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം.

32കാരി പുഷ്പയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭര്‍ത്താവ് ശിവറാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ശിവറാം കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ ഗുണ്ടാവിളയാട്ടം; പോലീസിനെ നോക്കിനിൽക്കെ സഹപ്രവർത്തകന്റെ ഓട്ടോ തകർത്തു!

ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛച്ചതോടെ ശിവറാം പുഷ്പയെ കൊലപ്പെടുത്തുകയുമായിരുന്നു.

പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം ഇയാള്‍ അടുക്കളയില്‍ വെച്ച്‌ കഷണങ്ങളാക്കുകയും ചെയ്തു.

തടിമില്‍ തൊഴിലാളിയാണ് ശിവറാം.

വാടകവീട്ടില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്ക് എട്ടു വയസുള്ള ഒരു കുട്ടിയാണുള്ളത്.

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts