കഞ്ചാവ് കേസിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്ക് കഞ്ചാവെത്തിച്ച്‌ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടി.

ചെര്‍ക്കാപ്പാറയിലെ അസ്രു എന്ന് വിളിക്കുന്ന എ.ജി. അസ്ഹറുദ്ദീനെയാണ് പോലീസ് പിടികൂടിയത്.

ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നിര്‍ദേശാനുസരണം ബേക്കല്‍ എസ്.ഐ എം. രജനീഷും സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സന്തോഷ്‌ കെ. ഡോണ്‍, സനീഷ് കുമാര്‍ എന്നിവരുമാണ് ഇയാളെ പിടികൂടിയത്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിന് അസ്ഹറുദ്ദീന്റെ വീട്ടില്‍ വില്പനക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ അസ്ഹറുദ്ദീന്‍ ഒളിവില്‍ പോവുകയും രണ്ടാം പ്രതി നാസറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ അസ്ഹറുദ്ദീന്‍ ബംഗളൂരുവിലാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് അവിടെ എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
[masterslider id="10"]

Related posts