എഐ ഉപയോഗിച്ച് നിർമ്മിച്ച നഗ്ന ചിത്രം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതായി പരാതി; മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചു

ബെംഗളൂരു: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ എഐ ഉപയോഗിച്ച്‌ നിര്‍മിച്ച നഗ്ന ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചതായി മാതാപിതാക്കളുടെ പരാതി.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നഗരത്തിലെ സൈബര്‍ ക്രൈം സെല്ലിലാണ് പരാതി നല്‍കിയത്.

നഗരത്തിലെ പ്രശസ്തമായ സിബിഎസ്‌ഇ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ നഗ്നചിത്രമാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്.

കൗമാരക്കാരിയായ മകളുടെയും മറ്റൊരു വിദ്യാര്‍ത്ഥിനിയുടെയും നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതായി മാതാപിതാക്കള്‍ പരാതിയില്‍ ഉന്നയിച്ചു.

സ്‌കൂളിന്റെ പേരിലുള്ള 50ല്‍ പരം അംഗങ്ങളുള്ള അനൗദ്യോഗിക ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ഈ മാസം 24നാണ് 15 വയസ്സുള്ള പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ചിത്രങ്ങളെടുത്ത് മുഖം വേര്‍തിരിച്ച്‌ എഐ ഉപയോഗിച്ച്‌ നഗ്ന ചിത്രങ്ങള്‍ തയ്യാറാക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ സംശയിക്കുന്നു.

വ്യാജ ഐഡി ഉപയോഗിച്ച്‌ ഈ ചിത്രങ്ങള്‍ സ്കൂളിന്റെ ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിക്ക് സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നതിനാല്‍ ഇത് അറിയാവുന്ന ആളായിരിക്കണം ഇത് ചെയ്‌തെന്ന് അവര്‍ സംശയിക്കുന്നു.

മാതാപിതാക്കളുടെ പരാതിയില്‍ സൈബര്‍ സെല്‍ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

അതേസമയം, സ്‌കൂള്‍ തലത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി.

സ്‌കൂള്‍ മധ്യവേനല്‍ അവധിക്ക് പൂട്ടിയ സമയത്ത് പെണ്‍കുട്ടിയുടെ ഒപ്പം സ്‌കൂളില്‍ പഠിക്കുന്നയാള്‍ തന്നെയാണ് ഇത് ചെയ്തതെന്ന് സംശയിക്കുന്നു.

പെണ്‍കുട്ടിയുടെയും കുറ്റം ചെയ്‌തെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയുടെയും മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts