വിദ്യാർഥിനിയെ തീവണ്ടി യാത്രയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കാസർകോട്: തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

നെയ്‌വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസിൽ ആണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ജനറൽ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂർ മുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.

വിദ്യാർഥിനി ഇ-മെയിലിൽ നൽകിയ പരാതിയെതുടർന്ന് റെയിൽവേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുർഗ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts