ദാമ്പത്യ പ്രശ്നം; ദമ്പതിമാർ ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു : ദാമ്പത്യപ്രശ്നത്തെത്തുടർന്ന് ദമ്പതിമാർ ആത്മഹത്യചെയ്തു. ശ്രീരംഗപട്ടണയിലെ കെ. ഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം. പുരുഷോത്തം (46), വിദ്യ (32) എന്നിവരാണ് ജീവനൊടുക്കിയത്. ദമ്പതിമാർക്കിടയിൽ വഴക്ക് സ്ഥിരമായിരുന്നു.

വ്യാഴാഴ്ച മൈസൂരുവിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ പുരുഷോത്തം ജോലിക്ക് പോയപ്പോൾ വിദ്യ വീട്ടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു.

  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര

ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ പുരുഷോത്തം മൃതദേഹം താഴെയിറക്കിയശേഷം സമീപത്തെ വയലിൽപ്പോയി തൂങ്ങിമരിച്ചു. ദമ്പതിമാർക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിവിയും ഫാനും കർട്ടനും; ട്രാഫിക് ബ്ലോക്കിലും 'രാജകീയ' യാത്ര; ആഡംബര സൗകര്യങ്ങളുമായി ബെംഗളൂരുവിലെ ലക്ഷ്വറി ഓട്ടോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us