നഗരത്തിൽ കൂടുതൽ സ്വിഫ്റ്റ് സർവീസുകൾ, ബോർഡിങ് പോയിന്റുകളും ആരംഭിക്കാൻ ഒരുങ്ങി കേരള ആർടിസി

ബെംഗളൂരു: നഗരത്തിലെ മലയാളികൾക്ക് പുതുപുത്തൻ യാത്രാനുഭവം ഏകുന്ന സംസ്ഥാനാന്തര ബസ് സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമായി കേരള ആർടിസി സ്വിഫ്റ്റ് രംഗത്ത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച കെ സ്വിഫ്റ്റ് ബസ് സർവീസ് ഒരു വർഷം പിന്നിടുന്ന വേളയിൽ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം നഗരത്തിൽ കൂടുതൽ ഇടങ്ങളിൽ ബോർഡിങ് പോയിന്റുകൾ ആരംഭിക്കുമെന്നും കേരള ആർടിസി സ്വിഫ്റ്റ് ജനറൽ മാനേജർ ചെറിയാൻ എൻ.പോൾ പറഞ്ഞു.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

നിലവിൽ കേരള ആർടിസി സ്വിഫ്റ്റിന് ബെംഗളൂരുവിൽ നിന്നുള്ള പ്രതിദിന സർവീസുകളുടെ എണ്ണം 27. ഇതിൽ 4 എസി മൾട്ടി ആക്സിൽ എസി സ്‌ലീപ്പർ ബസുകളും 6 എസി സീറ്റർ ബസുകളും 16 നോൺ എസി ഡീലക്സ് ബസുകളുമാണ്. കേരള ആർടിസി‌ക്ക് പ്രതിദിനം 20 സർവീസുകളുണ്ട്.

പുതുതായി 131 സൂപ്പർ ഫാസ്റ്റ് ബസുകൾ കൂടി ഈ ആഴ്ച പുറത്തിറങ്ങുന്നിൽ ബെംഗളൂരു സെക്ടറിലേക്കും പുതിയ ബസുകളെത്തും. നിലവിലുള്ള എസി സ്‌ലീപ്പർ, സെമി സ്‌ലീപ്പർ, നോൺ എസി ഡീലക്സ് ബസുകൾക്ക് പുറമേയാണ് സൂപ്പർ ഫാസ്റ്റ് ബസുകൾ കൂടി വരുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts